നികുതി വെട്ടിപ്പ് കേസ്: ജയലളിതയെ വിചാരണ ചെയ്യാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്

 


ഡെല്‍ഹി: സാമ്പത്തിക നികുതി വെട്ടിപ്പു കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വിചാരണ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജയലളിതയും തോഴി ശശികലയും പാര്‍ട്ണര്‍മാരായ ശശി എന്റര്‍പ്രൈസസിന്റെ നികുതി റിട്ടേണ്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സമര്‍പ്പിച്ചിട്ടില്ലെന്ന് കാട്ടിയുള്ള ഹര്‍ജിയെ തുടര്‍ന്നാണ് വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്.

നാലു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ്  ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ തലവനായ ബെഞ്ച് വിചാരണക്കോടതിക്കു നിര്‍ദേശം നല്‍കിയത്. 1991-92, 1992-93, 1993-94 കാലയളവിലാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നത്.
നികുതി വെട്ടിപ്പ് കേസ്: ജയലളിതയെ വിചാരണ ചെയ്യാന്‍ സുപ്രീംകോടതിയുടെ  ഉത്തരവ്

എന്നാല്‍ ആ കാലയളവില്‍ സ്ഥാപനത്തില്‍ നിന്നും വരുമാനം
ഇല്ലാതിരുന്നതിനാല്‍ നികുതി വെട്ടിച്ചിട്ടില്ലെന്നും റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും ജയലളിത വാദിച്ചു.

 ചെന്നൈയിലെ സാമ്പത്തിക കോടതി വിചാരണ ചെയ്ത കേസില്‍ ജയലളിത ഹൈക്കോടതിയില്‍ അപ്പീലില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
കഞ്ചാവ് രാജ റിമാന്‍ഡില്‍; കാസര്‍കോട്ടേക്ക് കടത്തിയത് ക്വിന്റലുകണക്കിന് കഞ്ചാവ്

Keywords: Jayalalithaa to face trial for not filing IT return: SC, New Delhi, Chief Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia