ജയലളിതക്ക് കരള്‍ രോഗമാണെന്ന മാധ്യമ റിപ്പോര്‍ട്ട്; റെഡിഫ് ഡോട്ട് കോമിനെതിരെ അപകീര്‍ത്തി കേസ്

 


ചെന്നൈ: (www.kvartha.com 14/07/2015) തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതക്ക് കരള്‍ രോഗമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത റെഡിഫ് ഡോട്ട് കോമിനെതിരെ അപകീര്‍ത്തി കേസ് നല്‍കി. ജൂലൈ പത്തിനാണ് ജയലളിതയുടെ ആരോഗ്യത്തെ സംബന്ധിച്ച രണ്ടു ലേഖനങ്ങള്‍ റെഡിഫ് ഡോട്ട് കോ൦ പ്രസിദ്ധീകരിച്ചത്.

ജയലളിതയുടെ പരാതി പ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എല്‍ ജഗന്‍ ആണ് ചെന്നൈയിലെ സെഷന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുകയെന്ന ബോധപൂര്‍വ്വമായ ഉദ്ദേശ്യത്തോടെയാണ് മാധ്യമം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ജയലളിതക്ക് കരള്‍ രോഗമാണെന്ന മാധ്യമ റിപ്പോര്‍ട്ട്; റെഡിഫ് ഡോട്ട് കോമിനെതിരെ അപകീര്‍ത്തി കേസ്ലേഖകന്‍ രാമസുബ്രഹ്മണ്യം, ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസര്‍, ചീഫ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.
കേസിന്‍റെ വിചാരണ രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്ന് പ്രോസിക്യൂട്ടറുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

SUMMARY: Tamil Nadu Chief Minister Jayalalitha has filed a crminal defamation against Rediff.com for publishing articles related with her heakth issue. The case will be heared within two days.

Keywords: Tamil Nadu, Jayalalitha, Rediff.com, Defamation, Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia