ജയലളിതയുടെ മരണം; തമിഴ്‌നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി, ഒരാള്‍ വിഷം കഴിച്ചുമരിച്ചു

 


കോയമ്പത്തൂര്‍: (www.kvartha.com 06.12.2016) തിങ്കളാഴ്ച രാത്രി 11 മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ജയലളിത ഹൃദയാഘാതം മൂലം മരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ അഞ്ച് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ മരിച്ചു.

ജയലളിതയുടെ മരണം; തമിഴ്‌നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി, ഒരാള്‍ വിഷം കഴിച്ചുമരിച്ചു

ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂര്‍ പന്‍രുട്ടി സന്യാസിപേട്ട ഗാന്ധിനഗര്‍ കോളനി നീലകണ്ഠന്‍ (51) ആണ് മരിച്ച ഒരാള്‍. ടി.വിയില്‍ വാര്‍ത്ത കേട്ട് നിമിഷങ്ങള്‍ക്കകം നീലകണ്ഠന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

കടലൂര്‍ ജില്ലയിലെ പെണ്ണാടം നെയ്വാസല്‍ തങ്കരാസു (55), ചാമുണ്ടി (61) , ഇരുവരും നെയ്വാസല്‍ ഏരിയ കമ്മിറ്റി അംഗങ്ങളാണ്. നത്തം മുന്‍ സെക്രട്ടറി പെരിയ സ്വാമിയും (65) ഹൃദയാഘാതംമൂലം മരിച്ചു. പാര്‍ട്ടിപ്രവര്‍ത്തകയായ കോയമ്പത്തൂര്‍ എന്‍.ജി.ജി.ഒ കോളനി ഗാന്ധിനഗര്‍ മാരിച്ചാമിയുടെ ഭാര്യ പണ്ണമ്മാള്‍ (62) ടി.വി കാണുന്നതിനിടെ മയങ്ങിവീണ് മരിക്കുകയായിരുന്നു.

അതേസമയം, എ.ഐ.എ.ഡി.എം.കെ യുവജന വിഭാഗം നേതാവ് തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂര്‍ മേലേശൊക്കനാഥപുരം സ്വദേശി ചന്ദ്രന്‍ (38) വിഷം കഴിച്ച് മരിച്ചു.

Also Read:

Keywords:  Jaya's death;  five dead due to heart attack in Tamil Nadu, hospital, Treatment, Television, Wife, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia