വിദ്യാർഥികൾ ശ്രദ്ധിക്കുക: ജെഇഇ മെയിൻ 2022 സെഷൻ ഒന്ന് പരീക്ഷാ തീയതികളിൽ മാറ്റം; ആശ്വാസ തീരുമാനവുമായി എൻടിഎ; പുതിയ ഷെഡ്യൂൾ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com 14.03.2022) നാഷന ൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജെഇഇ മെയിൻ (JEE Main) 2022 സെഷൻ ഒന്നിന്റെ പരീക്ഷാ തീയതികൾ പുനഃക്രമീകരിച്ചു. പരീക്ഷ ഏപ്രിൽ 21, 24, 25, 29, മെയ് ഒന്ന്, നാല് തീയതികളിൽ നടത്തും. പരീക്ഷാർഥികൾക്ക് പുതുക്കിയ ഷെഡ്യൂളിന്റെ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് jeemain(dot)nta(dot)nic(dot)in വഴി പരിശോധിക്കാം.
 
വിദ്യാർഥികൾ ശ്രദ്ധിക്കുക: ജെഇഇ മെയിൻ 2022 സെഷൻ ഒന്ന് പരീക്ഷാ തീയതികളിൽ മാറ്റം; ആശ്വാസ തീരുമാനവുമായി എൻടിഎ; പുതിയ ഷെഡ്യൂൾ അറിയാം

  വിദ്യാർഥികളുടെ നിരന്തര അഭ്യർഥനയെ തുടർന്നാണ് തീരുമാനമെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. ബോർഡ്, ജെഇഇ മെയിൻ പരീക്ഷകൾ ഒരേസമയത്താണെന്ന വ്യാപക വിമർശനം ഉണ്ടായിരുന്നു. നേരത്തേ ഏപ്രിൽ 16, 17, 18, 19, 20, 21 തീയതികളിലാണ് പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്നത്.

അതേസമയം രെജിസ്ട്രേഷൻ പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്, അപേക്ഷിക്കാനുള്ള അവസാന തീയതി മാർച് 31 ആണ്. പുതിയ തീരുമാന പ്രകാരം പരീക്ഷാർഥികൾക്ക് പ്രായപരിധിയില്ല. 2020 - 2021-ൽ 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ പാസായ അല്ലെങ്കിൽ 2022-ൽ പ്രായഭേദമന്യേ ഹാജരായ വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. എന്നിരുന്നാലും, പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ പ്രായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

CBSE
JEE
JEE Main
JEE Main 2022


Keywords:  JEE Main 2022: Check Revised Dates, National, News, Top-Headlines, Newdelhi, Students, Website, Examination, Date, Attendance, Age. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia