Bus Catches Fire | നിര്‍ത്തിയിട്ട ബസില്‍ തീപ്പിടിത്തം; 2 പേര്‍ക്ക് ദാരുണാന്ത്യം

 


റാഞ്ചി: (www.kvartha.com) നിര്‍ത്തിയിട്ട ബസിന് തീപ്പിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ബസ് ഡ്രൈവര്‍ മദന്‍ മഹ്‌തോ (50), ക്ലീനര്‍ ഇബ്രാഹിം (25) എന്നിവരാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ ഖഡ്ഗര്‍ഹയില്‍ അര്‍ധ രാത്രിയോടെയാണ് സംഭവം. ഡ്രൈവറും സഹായിയും ബസില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

Bus Catches Fire | നിര്‍ത്തിയിട്ട ബസില്‍ തീപ്പിടിത്തം; 2 പേര്‍ക്ക് ദാരുണാന്ത്യം

 ബസിനുള്ളില്‍ മെഴുകുതിരി കത്തിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായും യഥാര്‍ഥ കാരണം അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. അഗ്‌നിശമന സേനയെ വിവരമറിയിച്ചെങ്കിലും അവര്‍ സ്ഥലത്തെത്തുമ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു.

ഡ്രൈവറും സഹായിയും മദ്യലഹരിയിലായിരുന്നതിനാല്‍ തീപിടിച്ചത് അറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസിലേക്ക് അയച്ചു.സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ദുഃഖം രേഖപ്പെടുത്തി.

Keywords:  News, National, bus, Fire, Death, Police, Jharkhand: 2 died In 's Ranchi After Bus Catches Fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia