Collision | ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം, വീഡിയോ


● ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് രണ്ടാമത്തെ ട്രെയിൻ വന്നതാണ് അപകട കാരണം.
● കൽക്കരിയുമായി വന്ന ട്രെയിനിന് തീപിടിക്കുകയും ബോഗികൾ പാളം തെറ്റുകയും ചെയ്തു.
● കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടത്തിന് കാരണമായതെന്ന് എൻ.ടി.പി.സി. ഉദ്യോഗസ്ഥർ.
റാഞ്ചി: (KVARTHA) ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ എൻ.ടി.പി.സിയുടെ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെ ഭർഹെയ്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോഗ്‌നാദി മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് രണ്ടാമത്തെ ട്രെയിൻ എത്തിയതാണ് അപകടകാരണം. കൂട്ടിയിടിയുടെ ആഘാതത്തിൽ കൽക്കരിയുമായി വന്ന ട്രെയിനിന് തീപിടിക്കുകയും ബോഗികൾ പാളം തെറ്റുകയും ചെയ്തു.
🚨 Tragic Train Collision in Jharkhand! 🚨
— Trains of India (@trainwalebhaiya) April 1, 2025
At 3 AM, two NTPC-operated goods trains collided head-on in Jharkhand’s Sahibganj, leaving 2 drivers dead and 4 injured!
The track connects Kahalgaon and Farakka Power plant is NOT linked to Indian Railways. #trainaccident pic.twitter.com/4kjlQ1Pi5P
അപകടസമയത്ത് ഏഴ് പേരാണ് എൻജിനിലുണ്ടായിരുന്നത്. ഇതിൽ അംബുജ് മഹതോ, ഗ്യാനേശ്വർ മാൽ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഭർഹേത് സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ റെയിൽവേ ട്രാക്കുകൾ എൻ.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ളതാണ്. വൈദ്യുതി പ്ലാന്റുകളിലേക്ക് കൽക്കരി എത്തിക്കുന്നതിനാണ് ഈ ട്രാക്കുകൾ ഉപയോഗിക്കുന്നത്. കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് എൻ.ടി.പി.സി. ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.
Two loco pilots died and four were injured in a goods train collision in Sahibganj, Jharkhand. The accident occurred when one train entered the same track as a parked train. The collision caused a fire and derailment.
#Jharkhand #TrainAccident #Collision #LocoPilots #India #News