ലോക് ഡൗണിൽ കാണാതായി; മരിച്ചെന്ന് കരുതിയ ആൾ വീട്ടിൽ തിരിച്ചെത്തി

 


സിംദെഗ(ജാർഖണ്ഡ്): (www.kvartha.com 05.08.2021) കൊറോണ വൈറസിന്റെ വരവോടെ പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണിൽ കാണാതായ ആൾ ഒടുക്കം വീടണഞ്ഞു. ബന്ധുക്കൾ മരിച്ചെന്ന് കരുതിയ മർകസ് ആണ് ഒരു വർഷത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയത്. തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് മർകസിനെ വീട്ടിലെത്തിച്ചത്. 

ലോക് ഡൗണിൽ കാണാതായി; മരിച്ചെന്ന് കരുതിയ ആൾ വീട്ടിൽ തിരിച്ചെത്തി

2020 ഫെബ്രുവരിയിലാണ് മർകസ് ജോലിക്കായി ഗോവയിലെത്തിയത്. മാർചിൽ ലോക് ഡൗൺ ദേശവ്യാപകമായി പ്രഖ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാൽ ജാർഖണ്ഡിൽ എത്തേണ്ട മർകസ് തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് എത്തിയത്. 

അന്യനാട്ടിൽ എത്തിയ മർകസ് ജോലിയോ കിടക്കാനൊരിടമോ ലഭിക്കാതെ വലഞ്ഞു. കടുത്ത മാനസീക സമ്മർദ്ദത്തിനിരയായ മർകസിനെ ജില്ല ഭരണകൂടം ഡോക്ടർ അന്നം ശ്രീനിവാസൻ നടത്തുന്ന സന്നദ്ധ സംഘടനയെ ഏൽപിക്കുകയായിരുന്നു. 

ഏതാണ്ട് പത്ത് ദിവസങ്ങൾക്ക് മുൻപാണ് മർകസിന് മറവിയിൽ മാഞ്ഞ തന്റെ പേരും അഡ്രസും ഓർമയിൽ വന്നത്. തുടർന്ന് സംഘടന ജാർഖണ്ഡിലെ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെടുകയും മര്കസിനെ വീട്ടിലെത്തിക്കുകയുമായിരുന്നു. അഡീഷണൽ ജില്ല ജഡ്ജി മധുരേഷ് കുമാർ വർമയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരനാണ് മർകസിനെ സ്വീകരിക്കാനായി കോടതിയിലെത്തിയത്. 16 മാസമായി കാണാതായ, മരിച്ചെന്ന് കരുതിയ മർകസ് തിരിച്ചെത്തിയത്തിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. മർകസിന് 25000 രൂപയും സംഘടന നൽകിയിരുന്നു. 

SUMMARY: Unable to find shelter in a new place amid the lockdown, and allegedly subjected to abuse by people, the 45-year-old man suffered a mental breakdown and was handed over by the district administration to a non-governmental organisation (NGO) run by Dr Annam Srinivasan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia