Pregnant Woman Died | ഫിനാൻസ് സ്ഥാപനത്തിന്റെ റികവറി ഏജന്റ് കർഷകന്റെ ട്രാക്ടർ പിടിച്ചെടുക്കാനെത്തി; തർക്കത്തിനിടെ ചക്രത്തിനടിയിൽ പെട്ട് ഗർഭിണിയായ മകൾക്ക് ദാരുണാന്ത്യം

 


ഹസാരിബാഗ്: (www.kvartha.com) ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ മഹീന്ദ്ര ഫിനാൻസ് കംപനിയുടെ റികവറി ഏജന്റ് പിടിച്ചെടുക്കാൻ ശ്രമിച്ച ട്രാക്ടറിന്റെ ചക്രത്തിനടിയിൽ പെട്ട് ഗർഭിണിയായ യുവതി മരിച്ചതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഇച്ചാക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വികലാംഗനായ കർഷകന്റെ മകളായ യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു.
                  
Pregnant Woman Died | ഫിനാൻസ് സ്ഥാപനത്തിന്റെ റികവറി ഏജന്റ് കർഷകന്റെ ട്രാക്ടർ പിടിച്ചെടുക്കാനെത്തി; തർക്കത്തിനിടെ ചക്രത്തിനടിയിൽ പെട്ട് ഗർഭിണിയായ മകൾക്ക് ദാരുണാന്ത്യം

ട്രാക്ടർ വീണ്ടെടുക്കുന്നതിനായി കർഷകന്റെ വീട്ടിലെത്തിയ ഫിനാൻസ് കംപനി ജീവനക്കാരനും കർഷകനും തമ്മിൽ വാക്കേറ്റമുണ്ടായതായി ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് രത്തൻ ചോത്തെയെ ഉദ്ധരിച്ച് എഎൻഐ റിപോർട് ചെയ്തു. 'തർക്കത്തെത്തുടർന്ന് ട്രാക്ടർ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കർഷകന്റെ മകൾ ട്രാക്ടറിന്റെ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു. റികവറി ഏജന്റും സ്വകാര്യ ഫിനാൻസ് കംപനി മാനേജരും ഉൾപെടെ നാലുപേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു', അദ്ദേഹം പറഞ്ഞു.

അതേസമയം, മഹീന്ദ്ര ഫിനാൻസ് കംപനി അധികൃതർ അറിയിക്കാതെ വീട്ടിലെത്തിയെന്നും തർക്കം രൂക്ഷമായതിനെത്തുടർന്ന് ട്രാക്ടറിന് മുന്നിൽ മർദിച്ചുവെന്നും ഇരയുടെ ബന്ധു ആരോപിച്ചു. 'അതിനുശേഷവും റികവറി ഏജന്റ് ട്രാക്ടർ നിർത്താതെ വന്നതോടെ ട്രാക്ടറിന്റെ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു', ബന്ധു വ്യക്തമാക്കി.

ട്രാക്ടർ കൊണ്ടുപോകുന്നതിനായി കർഷകന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ഫിനാൻസ് കംപനിയുടെ ഉദ്യോഗസ്ഥർ ലോകൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നില്ലെന്ന് ഹസാരിബാഗ് പൊലീസ് അറിയിച്ചു. കംപനി എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ് മാനജിംഗ് ഡയറക്ടറും സിഇഒയുമായ അനീഷ് ഷാ പറഞ്ഞു.

Keywords: Jharkhand Pregnant Woman Crushed Under Tractor By Loan Recovery Agent, National,News,Top-Headlines,Latest-News,Jharkhand,Woman,Pregnant Woman,Police Station,Loan,Murder case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia