Jio | ജിയോ തിരികെയെത്തി; തകരാർ പരിഹരിച്ചു; രാജ്യത്തുടനീളം കോളിംഗ്, എസ്എംഎസ് സേവനങ്ങളെ ബാധിച്ചത് 3 മണിക്കൂർ

 



മുംബൈ: (www.kvartha.com)
രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപറേറ്ററായ റിലയൻസ് ജിയോ സേവനങ്ങൾക്ക് മണിക്കൂറുകളോളം തകരാർ നേരിടേണ്ടി വന്നതിനാൽ നിരവധി ജിയോ ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യുന്നതിനോ സ്വീകരിക്കുന്നതിനോ തടസം നേരിട്ടു. മാത്രവുമല്ല എസ്എംഎസ് ഉപയോഗിക്കാനും സാധിച്ചില്ല. രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾ ചൊവ്വാഴ്ച (നവംബർ 29) രാവിലെ ആറ് മണി മുതൽ ഒമ്പത് മണി വരെ പ്രശ്നം നേരിട്ടു.
                
Jio | ജിയോ തിരികെയെത്തി; തകരാർ പരിഹരിച്ചു; രാജ്യത്തുടനീളം കോളിംഗ്, എസ്എംഎസ് സേവനങ്ങളെ ബാധിച്ചത് 3 മണിക്കൂർ


മുമ്പത്തെ ചില തകരാറുകളിൽ നിന്ന് വ്യത്യസ്തമായി മൊബൈൽ ഡാറ്റയ്ക്ക് തടസം നേരിട്ടില്ല. കോളിംഗ്, എസ്എംഎസ് സേവനങ്ങളെ മാത്രമാണ് ബാധിച്ചത്. നിരവധി ഉപയോക്താക്കൾ ട്വിറ്ററിൽ തകരാർ റിപോർട് ചെയ്തു. തകരാർ കാരണം, വിവിധ പ്ലാറ്റ്‌ഫോമുകളിൽ ജിയോ ഉപയോക്താക്കൾക്ക് ഒടിപികൾ സ്വീകരിക്കാൻ കഴിഞ്ഞില്ല.

ഇതേ കുറിച്ച് ജിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും, ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. തടസത്തിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ല.

Keywords:  Jio Outage: Jio’s calling, SMS services back after outage, National,Mumbai,News,Top-Headlines,Latest-News,Jio,SMS,Sim card.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia