Outage | ഇന്ത്യയിലുടനീളം ജിയോ സേവനങ്ങൾ മുടങ്ങി; ഉപയോക്താക്കൾ നെറ്റ്‌വർക്ക് പ്രശ്‌നം നേരിടുന്നു
● സോഷ്യൽ മീഡിയയിൽ #Jiodown എന്ന ഹാഷ്‌ടാഗ് വൈറലായി.
● ഡൗൺ ഡിറ്റക്ടർ ഈ പ്രശ്‌നം സ്ഥിരീകരിച്ചു.
● ജിയോ ഇതുവരെ ഔദ്യോഗികമായ പ്രസ്താവന പുറത്തുവിട്ടിട്ടില്ല.
ന്യൂഡൽഹി: (KVARTHA) മുംബൈ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിലെ ജിയോ ഉപയോക്താക്കൾ ചൊവ്വാഴ്ച രാവിലെ മുതൽ വ്യാപകമായ നെറ്റ്‌വർക്ക് തകരാർ നേരിടുന്നു. ഇതോടെ പലർക്കും മൊബൈൽ ഫോൺ സേവനം ലഭ്യമല്ലാതായിരിക്കുകയാണ്. ജനപ്രിയ ടെലികോം ദാതാവായ റിലയൻസ് ജിയോയുടെ ഭാഗത്തു നിന്ന് ഇതുവരെ ഈ പ്രശ്നത്തിന്റെ കാരണം അല്ലെങ്കിൽ പരിഹാരം എന്നിവയെക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രസ്താവനയും പുറത്തുവന്നിട്ടില്ല.
Jio Mobile Services down in Mumbai !!! Another major network outage !!!! 😕 #jiodown @reliancejio @JioCare pic.twitter.com/muRYQiXEWS
— Ravi🌅 (@ReInOvaTor_Pops) September 17, 2024
സേവന തടസങ്ങൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ ഡൗൺ ഡിറ്റക്ടർ (Down Detector) ഈ പ്രശ്‌നം സ്ഥിരീകരിച്ചിട്ടുണ്ട്. സേവന തടസം നേരിടുന്ന ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്. ജിയോ ആപ്പ് പോലും പ്രവർത്തിക്കാത്ത സ്ഥിതിയാണെന്ന് ഒരു ഉപയോക്താവ് എക്‌സിൽ കുറിച്ചു. മുംബൈയിൽ ഉടനീളം ജിയോ മൊബൈൽ സേവനം മുടങ്ങിയെന്ന് മറ്റൊരു ഉപയോക്താവും കുറിച്ചു.
Mumbaikars please update status of your Jio network 😢 #Jiodown ? pic.twitter.com/tQGtCq3PdN
— Miss Ordinaari (@shivangisahu05) September 17, 2024
ഡൗൺ ഡിറ്റക്റ്റർ പറയുന്നതനുസരിച്ച്, സെപ്റ്റംബർ 17 ന് ഉച്ചയ്ക്ക് 12.40 ഓടെ ഏകദേശം 10,372 ജിയോ ഉപയോക്താക്കൾ നെറ്റ്‌വർക്ക് പ്രശ്‌നം റിപ്പോർട്ട് ചെയ്തു. ഈ ഉപയോക്താക്കളിൽ 68% പേർ സിഗ്നൽ ഇല്ലാത്തതിനെക്കുറിച്ചും, 18% പേർ മൊബൈൽ ഇന്റർനെറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും, 14% പേർ ജിയോ ഫൈബർ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചും പരാതിപ്പെട്ടു.
@JioCare again today there is no Jio network
— Nishi (@nishi7283) September 17, 2024
Önce in a month we all facing this issue at diva location. Why?????? pic.twitter.com/FT9F3jJjcD
Jiofiber down, Jio mobile network down, all jio apps down. Few people can't even register a complaint in @reliancejio @JioCare @JioCinema #jiodown#Mumbai #jio #MukeshAmbani #jiodown pic.twitter.com/olHfKYtRkl
— Madhuri Daksha (News Presenter) (@MadhuriDaksha) September 17, 2024
ജിയോഡൗൺ (Jiodown) എന്ന ഹാഷ്‌ടാഗ് ഇപ്പോൾ എക്‌സിൽ വ്യാപകമായി പ്രചരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ജിയോ ഉപയോക്താക്കൾ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്ത് തങ്ങളുടെ സേവനം തടസ്സപ്പെട്ടതിനെക്കുറിച്ച് പരാതിപ്പെടുന്നു. ഉപയോക്താക്കൾ തങ്ങളുടെ നിരാശയും രസകരമായ മെമെകളും പങ്കുവെക്കുന്നുണ്ട്.
#Jiodown, #networkoutage, #India, #telecom, #technology, #DownDetector