Award | 2024ലെ 'ടെലികോം കംപനി ഓഫ് ദ ഇയര്‍' പുരസ്‌കാരം ജിയോയ്ക്ക്
Mar 2, 2024, 14:44 IST
ന്യൂഡെല്‍ഹി: (KVARTHA) 2024ലെ ഏഷ്യന്‍ ടെലികോം അവാര്‍ഡില്‍ 'ടെലികോം കംപനി ഓഫ് ദ ഇയര്‍' പുരസ്‌കാരം നേടി ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്സ് എക്‌സ്‌പോ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപിന്റെ ഭാഗമാണ് ജിയോ പ്ലാറ്റ് ഫോംസ്. ആകാശ് അംബാനിയാണ് ഇതിന്റെ ഡയറക്ടര്‍.
ലോകത്തിലെ ഏറ്റവും വലിയ 5ജി സ്റ്റാന്‍ഡ്-എലോണ്‍ കോര്‍ നെറ്റ് വര്‍ക് വിന്യസിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ജിയോയെ അവാര്‍ഡിനായി പരിഗണിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വൈദഗ്ധ്യത്തിലൂടെയും നൂതനമായ പരിഹാരങ്ങളിലൂടെയും ആഗോള കണക്റ്റിവിറ്റിയെ നയിക്കുന്നതിനുള്ള ജിയോയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതായി കംപനി അറിയിച്ചു. ഒപ്പം ഡിജിറ്റല്‍ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിലെ ജിയോയുടെ നേതൃത്വം, ദീര്‍ഘവീക്ഷണം, എന്‍ജിനീയറിംഗ് കഴിവുകള്‍ എന്നിവയെ അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നതായും, ഇന്‍ഡ്യയിലെ ഡിജിറ്റല്‍ ലാന്‍ഡ്‌സ്‌കേപ് പുനര്‍നിര്‍വചിക്കാന്‍ കംപനിക്ക് സാധിച്ചതായും ജിയോ വ്യക്തമാക്കി.
കടുത്ത മത്സരം നേരിടുന്ന ടെലികോം മേഖലയിലാണ് അവാര്‍ഡ് ലഭിച്ചതെന്നത് കംപനിയുടെ നേട്ടമാണ്. മുന്നോട്ടുള്ള യാത്രയില്‍ വളര്‍ചയ്ക്കുള്ള കൂടുതല്‍ സാധ്യതകള്‍ തേടാനാണ് ജിയോ ശ്രമിക്കുന്നത്. നൂതനമായ സാങ്കേതിക വിദ്യകളിലൂടെയും, ആഗോള ബിസിനസ് രംഗത്തേക്കുള്ള ചുവടുകളിലൂടെയും ബിസിനസ് വികസനത്തിനാണ് കംപനി പ്രാധാന്യം നല്‍കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഇന്‍ഡ്യയിലെ മുന്‍നിര ടെലികോം സേവനദാതാവാണ്. രാജ്യത്ത് 22 സര്‍കിളുകളിലാണ് ജിയോ സേവനം ലഭ്യമാകുന്നത്. രാജ്യത്തെ വിദൂര ഗ്രാമങ്ങളിലടക്കം ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞ ചിലവില്‍ ലഭ്യമാക്കിക്കൊണ്ടാണ് ജിയോ രാജ്യത്തെ ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചത്.
നിലവില്‍ ജിയോയ്ക്ക് 450 മില്യന്‍ ഉപയോക്താക്കളാണ് വയര്‍ലെസ് യൂസര്‍ ബേസിലുള്ളത്. ഈ ഉപയോക്താക്കളെല്ലാം 4G/5G സേവനങ്ങള്‍ ഉപയോഗിക്കുന്നു. തദ്ദേശീയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തെങ്ങും അതിവേഗം 5G സേവനങ്ങള്‍ എത്തിക്കാനാണ് നിലവില്‍ കംപനിയുടെ ശ്രമം. ഇപ്പോള്‍ത്തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം പലയിടത്തും ജിയോ 5G ലഭ്യമാണ്. അടുത്തിടെയാണ് ജിയോ എയര്‍ ഫൈബര്‍ സേവനങ്ങള്‍ കംപനി അവതരിപ്പിച്ചത്.
നിലവില്‍ ജിയോ പ്ലാറ്റ് ഫോംസ്, മറ്റ് വികസ്വര രാജ്യങ്ങളിലേക്ക് സാങ്കേതികവിദ്യ നല്‍കുന്നുമുണ്ട്. ആഗോള തലത്തില്‍ ടെലികോം സാങ്കേതിക വിദ്യയിലെ മുന്‍നിര കംപനികളായ നോകിയ, എറിക്‌സണ്‍ എന്നിവരോടൊപ്പം മറ്റൊരു ഓപ്ഷനായി മാറാനാണ് ഇതിലൂടെ ജിയോയുടെ ശ്രമം.

Keywords: Jio Wins Telecom Company of the Year at Asian Telecom Awards 2024, New Delhi, News, Jio Company, Asian Telecom Awards 2024, Business, Company, Telecom, Service, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.