കനയ്യ കുമാര്‍ പോലീസ് കസ്റ്റഡിയില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 11.06.2016) ബീഹാര്‍ ഭവന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയതിന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസമാണ് കനയ്യയുടെ നേതൃത്വത്തില്‍ ബീഹാര്‍ ഭവന് മുന്നില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

ബീഹാറിലെ പട്‌ന ആര്‍ട്‌സ് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

ബീഹാര്‍ ഭവന് മുന്നിലെത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് കനയ്യ കുമാറിനെയും 42 ജെ.എന്‍.യു വിദ്യാര്‍ത്ഥികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കനയ്യ കുമാര്‍ പോലീസ് കസ്റ്റഡിയില്‍

Keywords: New Delhi, National, India, CPI, Students, Custody, Police, Bihar, March, Bihar Bhavan,  JNU Students Union President, Kanhaiya Kumar, Police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia