Candidates | രാജ്യസഭാ തിരഞ്ഞെടുപ്പ്: പശ്ചിമബംഗാളില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്; മാധ്യമപ്രവര്‍ത്തക സാഗരിഗ ഘോഷ് അടക്കം നാലുപേരുടെ പട്ടിക പുറത്തുവിട്ടു

 


കൊല്‍കത: (KVARTHA) വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മാധ്യമപ്രവര്‍ത്തക സാഗരിഗ ഘോഷ് അടക്കം നാലുപേരുടെ പട്ടികയാണ് ഇതിനകം പുറത്തുവിട്ടത്. 56 പേരുടെ ഒഴിവിലേക്ക് ഫെബ്രുവരി 27-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അഞ്ചുപേരാണ് ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുക.

ഇന്‍ഡ്യന്‍ മാധ്യമരംഗത്തെ സജീവ സാന്നിധ്യമായ സാഗരിഗ ഘോഷ് കേന്ദ്രസര്‍കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചുവരുന്നവരില്‍ പ്രധാനിയാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയാണ് ഇവരുടെ ഭര്‍ത്താവ്. സാഗരിഗ ഘോഷിന് പുറമേ നിലവിലെ അംഗമായ നദിമുല്‍ ഹഖ്, തൃണമൂല്‍ വക്താവ് സുഷ്മിത ദേവ്, മുന്‍ ലോക്സഭാ എം പിയായ മമത ബല ഠാക്കൂര്‍ എന്നിവരും തൃണമൂല്‍ ടികറ്റില്‍ രാജ്യസഭയില്‍ എത്തും.

Candidates | രാജ്യസഭാ തിരഞ്ഞെടുപ്പ്: പശ്ചിമബംഗാളില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്; മാധ്യമപ്രവര്‍ത്തക സാഗരിഗ ഘോഷ് അടക്കം നാലുപേരുടെ പട്ടിക പുറത്തുവിട്ടു
 
ബംഗാളിന് പുറമേ 15 സംസ്ഥാനങ്ങളില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ പത്തും മഹാരാഷ്ട്രയിലും ബിഹാറിലും ആറുവീതവും മധ്യപ്രദേശില്‍ അഞ്ചും ഗുജറാതിലും കര്‍ണാടകയിലും നാലും ആന്ധ്രയിലും തെലങ്കാനയിലും രാജസ്താനിലും ഒഡിഷയിലും മൂന്ന് വീതവും ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലും ഹരിയാനയിലും ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ഒഴിവുവരുന്നത്.

Keywords:  Journalist Sagarika Ghose named among Trinamool Congress’ candidates for Rajya Sabha election, Kolkata, News, Journalist Sagarika Ghose, Rajya Sabha Election, Trinamool Congress, Politics, Ticket, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia