സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ കുറ്റമുക്തന്‍; മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലിനെ വിചരണക്കോടതി വെറുതെ വിട്ടു

 



പനാജി: (www.kvartha.com 21.05.2021) ജൂനിയറായ സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കുറ്റമുക്തനാക്കി. ഗോവയിലെ വിചരണക്കോടതിയാണ് തരുണ്‍ തേജ്പാലിനെ വെറുതെ വിട്ടത്.

തേജ്പാല്‍ ആവശ്യപ്പെട്ടത് അനുസരിച്ച് അടച്ചിട്ട കോടതിമുറിയിലായിരുന്നു വിചാരണ നടപടികള്‍ നടന്നത്. ലൈഗിംക പീഡനം, തടഞ്ഞുവെക്കല്‍, ബലാല്‍സംഗം തുടങ്ങി എല്ലാ കേസുകളില്‍ നിന്നും തേജ്പാലിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. 

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ കുറ്റമുക്തന്‍; മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലിനെ വിചരണക്കോടതി വെറുതെ വിട്ടു


2013 നവംബര്‍ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗോവയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോടെലില്‍ വെച്ച് ന്യൂസ് മാഗസിന്‍ ഫെസ്റ്റിവെലിനിടെയായിരുന്നു സംഭവം.

Keywords:  News, National, India, Goa, Molestation, Case, Journalist, Court, Journalist Tarun Tejpal Acquitted In 2013 Molestation Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia