Vande Bharat | ബെംഗ്‌ളൂറു-ഹുബ്ബള്ളി വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ മെയ് അവസാനത്തോടെ ഓടിത്തുടങ്ങും; പരീക്ഷണയോട്ടം നടത്തി

 


ബെംഗ്‌ളൂറു: (www.kvartha.com) ബംഗളൂരു-ഹുബ്ബള്ളി വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ബുധനാഴ്ച പരീക്ഷണയോട്ടം നടത്തി. മെയ് അവസാനത്തോടെ ഓടിത്തുടങ്ങും. ഈ ട്രെയിന്‍ ബുധനാഴ്ചകളില്‍ സര്‍വിസ് നടത്താറില്ല. കര്‍ണാടകയില്‍നിന്ന് സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണിത്. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസും ഇതാണ്. 

മൈസൂരു- ബംഗളൂരു- ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസ് നവംബര്‍ മുതല്‍ ഓടിത്തുടങ്ങിയിരുന്നു. ദക്ഷിണ റെയില്‍വേയാണ് ഈ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്കും ദക്ഷിണ റെയില്‍വേ വന്ദേഭാരത് സര്‍വീസ് തുടങ്ങിയിട്ടുണ്ട്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന വന്ദേഭാരത് എക്‌സ്പ്രസ് ബംഗളൂരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് ആറ് മണിക്കൂര്‍ കൊണ്ട് ഓടിയെത്തും.

Vande Bharat | ബെംഗ്‌ളൂറു-ഹുബ്ബള്ളി വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ മെയ് അവസാനത്തോടെ ഓടിത്തുടങ്ങും; പരീക്ഷണയോട്ടം നടത്തി

Keywords:  Bengaluru, News, National, Bangalore, Hubli, Journey, Vande Bharat Express, Karnataka,Train, Travel, Journey From Hubli To Bangalore On Vande Bharat Express.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia