അമിത് ഷാ സ്ഥാനം ഒഴിയുന്നു; ബിജെപി അധ്യക്ഷനായി ജെപി നദ്ദ ചുമതലയേല്‍ക്കും

 



ന്യൂഡല്‍ഹി: (www.kvartha.com 19.01.2020) അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്നതുകൊണ്ടാണ് അമിത് ഷാ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിയുന്നത്. ബിജെപി അധ്യക്ഷനായി ജെപി നദ്ദ തിങ്കളാഴ്ച ചുമതലയേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും നദ്ദ ചുമതലയേല്‍ക്കുക. ജെപി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍ അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപീന്ദര്‍ യാദവ് ബിജെപിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുമെന്നാണ് സൂചന. 50% സംസ്ഥാന കമ്മിറ്റികള്‍ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുത്താല്‍ മാത്രമേ ദേശീയ അധ്യക്ഷ പദവിയില്‍ തെരഞ്ഞെടുപ്പ് സാധ്യമാകൂ.

ഡിസംബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് ജനുവരിയിലേക്ക് നീണ്ടത് ഈ സാഹചര്യത്തിലാണ്. 80% സംസ്ഥാന കമ്മറ്റികളില്‍ നിലവില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഒരാള്‍ക്ക് ഒരു പദവി എന്ന ബിജെപി സ്വീകരിച്ചിരിക്കുന്ന നയത്തിന് വിരുദ്ധമായി അധ്യക്ഷ പദവിയിലും ആഭ്യന്തര മന്ത്രി പദവിയിലും ഒരേസമയം താന്‍ തുടരുന്നില്ലെന്ന അമിത് ഷായുടെ നിലപാട് വ്യക്തമാക്കിയതോടെയാണ് നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റായ ജെപി നദ്ദ അധ്യക്ഷനാകുന്നത്.

അമിത് ഷാ സ്ഥാനം ഒഴിയുന്നു; ബിജെപി അധ്യക്ഷനായി ജെപി നദ്ദ ചുമതലയേല്‍ക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, News, National, BJP, Prime Minister, Narendra Modi, President, JP Nadda to take over as BJP national president on Jan 20
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia