ന്യൂഡല്‍ഹി: ജഡ്ജിമാര്‍ രാജ്യം ഭരിക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററിന്റെ സുവര്‍ണ ജൂബിലി പ്രഭാഷണം നടത്തുകയായിരുന്നു എസ് എച്ച് കപാഡിയ.
കേസുകള്‍കൈകാര്യം ചെയ്യുമ്പോള്‍ ജഡ്ജിമാര്‍ സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ജഡ്ജിമാര്‍ രാജ്യം ഭരിക്കാന്‍ പോകരുത്. വിധി പ്രഖ്യാപനങ്ങള്‍ ഭരണഘടനാധിഷ്ഠിതമായിരിക്കണം. ന്യായാധിപന്‍മാരും അഭിഭാഷകരും മാത്രം ഭരണഘടന പഠിച്ചാല്‍ പോര. ടിവി ചാനലുകളില്‍ അഭിപ്രായം പറയുന്നതിന് മുന്‍പ് വസ്തുതകള്‍ ഭരണഘടനാപരമാണോ എന്ന് ഒത്തു നോക്കണം. ജനങ്ങളുടെ പേരില്‍ നില്‍ക്കുന്ന ചില സംഘടനകളുടെ പ്രവര്‍ത്തനം രാജ്യത്തിന് ആപത്താണ്. പാര്‍ലമെന്റിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്ന ആരോപണം ശരിയല്ല- കപാഡിയ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ വ്യക്തമായി നിര്‍വ്വചിക്കേണ്ടതുണ്ട്. കല്‍ക്കരി അഴിമതി വിവാദങ്ങളെ പരാമര്‍ശിക്കുന്നില്ല. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാരിനാണ് കൂടുതല്‍ അധികാരം. എങ്കിലും ഭൂമിയും മറ്റും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാണ്. ഈ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മറികടക്കാനാകുമോ എന്നത് വ്യക്തമല്ല. അതിനാല്‍ അധികാരപരിധി വ്യക്തമായി നിര്‍വ്വചിക്കേണ്ടതുണ്ട്-ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.