Theft | ഒരൊറ്റയാൾ ആസൂത്രണം ചെയ്തു, നടപ്പാക്കിയത് 25 കോടി രൂപയുടെ കവർച്ച; പ്രതിയെ ജയിലിന് അകത്താക്കിയത് മറ്റൊരു കള്ളൻ! സംഭവം ഇങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) രാജ്യതലസ്ഥാനത്തെ ഭോഗലിൽ സ്ഥിതി ചെയ്യുന്ന ഉംറാവു സിംഗ് ജ്വല്ലറിയിൽ നടന്ന 25 കോടി രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പൊലീസിന് വൻ വിജയം. ഛത്തീസ്ഗഢിൽ നിന്നുള്ള പ്രതിയെ ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഭൂരിഭാഗം ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ഛത്തീസ്ഗഢിൽ നിന്നുള്ള ഒരൊറ്റയാൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് സമീപകാലത്ത് ഡെൽഹിയിൽ നടന്ന ഏറ്റവും വലിയ ഈ കവർച്ചയാണെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ലോകേഷ് ശ്രീവാസ് എന്നാണ് അറസ്റ്റിലായ പ്രതിയുടെ പേര്. ഇയാൾക്ക് ഒരുപക്ഷേ കൂടുതൽ കാലം പൊലീസുകാരെ കബളിപ്പിക്കാൻ കഴിയുമായിരുന്നു, എന്നാൽ തന്റെ സംസ്ഥാനത്തെ തന്നെ മറ്റൊരു മോഷ്ടാവിന്റെ തുറന്നുപറച്ചിലാണ് ഇയാളെ കുടുക്കിയത്.

Theft | ഒരൊറ്റയാൾ ആസൂത്രണം ചെയ്തു, നടപ്പാക്കിയത് 25 കോടി രൂപയുടെ കവർച്ച; പ്രതിയെ ജയിലിന് അകത്താക്കിയത് മറ്റൊരു കള്ളൻ! സംഭവം ഇങ്ങനെ

പൊലീസ് പറയുന്നത് ഇങ്ങനെ:

'ലോകേഷ് ശ്രീവാസ് ഈ മാസം ആദ്യം ബസിൽ ഒറ്റയ്ക്കാണ് ഡെൽഹിയിലെത്തിയത്. ഇയാൾ നടത്തിയ പരിശോധനയിൽ തന്റെ ലക്ഷ്യമായ ഭോഗൽ പ്രദേശത്തെ ഉംറാവു ജ്വല്ലേഴ്‌സ് തിങ്കളാഴ്ചകളിൽ അടച്ചിടുന്നതായി മനസിലാക്കി. സെപ്തംബർ 24 ഞായറാഴ്ച രാത്രി 11 മണിയോടെ ഇയാൾ തൊട്ടടുത്ത കെട്ടിടത്തിൽ നിന്ന് ജ്വല്ലറിയിലേക്ക് നുഴഞ്ഞുകടന്നു. രാത്രി മുഴുവൻ കടയിൽ തങ്ങി. പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിച്ചതിന് പുറമെ സ്‌ട്രോങ്‌റൂമിലേക്ക് കടന്നു. ഭിത്തിയിൽ തുളയിട്ട് സ്ട്രോങ്റൂമിൽ നിന്ന് ആഭരണങ്ങളെല്ലാം എടുത്തു. തിങ്കളാഴ്‌ച വൈകിട്ട്‌ ഏഴ് മണിയോട്‌ കൂടി വന്ന വഴിതന്നെ ജ്വല്ലറിയിൽ നിന്ന്‌ ഇറങ്ങി. കടയിൽ പ്രവേശിച്ച്‌ ഏതാണ്ട്‌ 20 മണിക്കൂർ കഴിഞ്ഞായിരുന്നു പുറത്തിറങ്ങിയത്.

Theft | ഒരൊറ്റയാൾ ആസൂത്രണം ചെയ്തു, നടപ്പാക്കിയത് 25 കോടി രൂപയുടെ കവർച്ച; പ്രതിയെ ജയിലിന് അകത്താക്കിയത് മറ്റൊരു കള്ളൻ! സംഭവം ഇങ്ങനെ

ചൊവ്വാഴ്ച ജ്വല്ലറി തുറന്നപ്പോഴാണ് മോഷണവിവരം ഉടമ അറിഞ്ഞത്, എന്നാൽ അപ്പോഴേക്കും ശ്രീവാസ് ഛത്തീസ്ഗഡിലേക്കുള്ള യാത്രയിലായിരുന്നു. മോഷണ ശേഷം ലോകേഷ് കടയിൽ നിന്ന് ഇറങ്ങി ഡെൽഹിയിലെ കശ്മീർ ഗേറ്റിലുള്ള അന്തർ സംസ്ഥാന ബസ് ടെർമിനസിലേക്ക് (ISBT) പോയി. തന്റെ കൊള്ള വസ്തുക്കൾ കൊണ്ടുപോകാൻ വഴിക്ക് ഒരു അധിക ബാഗ് വാങ്ങി.

അതിനിടെ, ഛത്തീസ്ഗഡിലെ ദുർഗ് പൊലീസ് വ്യാഴാഴ്ച ഡെൽഹി പൊലീസിനെ വിളിച്ച് ലോകേഷ് റാവു എന്ന കള്ളനെ അറസ്റ്റ് ചെയ്തതായി അറിയിച്ചു, ഒരു ലോകേഷ് ശ്രീവാസ് ബിലാസ്പൂരിലെ തന്റെ വാടക വീട്ടിലേക്ക് ഡെൽഹിയിൽ 'വലിയ ജോലി' നിർവഹിച്ച് മടങ്ങിവന്നതായി ചോദ്യം ചെയ്യലിൽ ഇയാൾ മൊഴി നൽകിയതായും ദുർഗ് പൊലീസ് ഡെൽഹി പൊലീസിനോട് വെളിപ്പെടുത്തി.

ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലിൽ ലോകേഷ് ശ്രീവാസിന്റെ ഫോട്ടോ ഡെൽഹി പൊലീസ് കണ്ടെത്തി, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ലോകേഷ് ശ്രീവാസിന്റെ ഫോട്ടോ താരതമ്യം ചെയ്തു. ഫോട്ടോയിലെ വ്യക്തിയുടെ രൂപം സംശയിക്കുന്നയാളുടെ രൂപവുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി. തിങ്കളാഴ്ച മോഷണം നടന്ന ജ്വല്ലറി പരിസരത്ത് ശ്രീവാസിന്റെ മൊബൈൽ ഫോൺ ലൊക്കേഷനും പൊലീസ്
കണ്ടെത്തി. രാത്രി 8.40ന് ശ്രീവാസ് ടിക്കറ്റ് വാങ്ങുന്നത് ബസ് ടെർമിനസിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് ബാഗുകളും ഇയാൾ ചുമന്നുകൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം.

ഡെൽഹി പൊലീസ് സംഘം വ്യാഴാഴ്ച തന്നെ ഛത്തീസ്ഗഢിലേക്ക് പുറപ്പെട്ട് ബിലാസ്പൂരിലെ സ്മൃതി നഗറിലെത്തി, അവിടെയാണ് ശ്രീവാസ് വാടകയ്ക്ക് താമസിക്കുന്നത്, ദുർഗ് പൊലീസിന്റെയും റായ്പൂർ പൊലീസിന്റെയും സംഘങ്ങളും ഒപ്പമുണ്ടായിരുന്നു. രാത്രി മുഴുവൻ വീടിന് പുറത്ത് കാത്തുനിന്ന പൊലീസ് വെള്ളിയാഴ്ച പുലർച്ചെ 5.45ന് വീട്ടിലെത്തിയ ശ്രീവാസിനെ അറസ്റ്റ് ചെയ്തു'.

Keywords: News, National, New Delhi, Theft, New Delhi, Chhattisgarh, Police,  Just One Man Planned, Executed ₹ 25-Crore Delhi Heist; Another Thief Did Him In.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia