ജസ്റ്റിസ് എ.കെ.ഗാംഗുലിക്കെതിരെ അഭിഭാഷകയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

 


ഡെല്‍ഹി: ജസ്റ്റിസ് എ.കെ.ഗാംഗുലിക്കെതിരെ അഭിഭാഷകയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണസമിതിക്കു  മുമ്പാകെയാണ് അഭിഭാഷക ജസ്റ്റിസ് ഗാംഗുലിക്കെതിരെ മൊഴി നല്‍കിയത്.  അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിങ്ങ് ആണ് ഒരു ലേഖനത്തിലൂടെ അഭിഭാഷകയുടെ മൊഴി പുറത്തുവിട്ടത്.

അഭിഭാഷകയുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ ഗാംഗുലിയെ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര നിയമ മന്ത്രി കപില്‍ സിബല്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്‌ലി എന്നിവരും ഗാംഗുലിയുടെ  രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു കാരണവശാലും രാജിവെയ്ക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് ഗാംഗുലി .

2012 ഡിസംബര്‍ 24ന് ഡല്‍ഹി ലെമെറിഡിയന്‍ ഹോട്ടലിലെ മുറിയിലേക്ക് ജസ്റ്റിസ് എ.കെ. ഗാംഗുലിയുടെ നിര്‍ദേശമനുസരിച്ച് ചെന്ന അഭിഭാഷകയെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിക്ക് മുമ്പാകെ അഭിഭാഷക നല്‍കിയ മൊഴിയില്‍ പറയുന്നത്.

തന്റൈ കയ്യില്‍ ചുംബിച്ചശേഷം അശ്ലീലച്ചുവയോടെ സംസാരിച്ച ഗാംഗുലി തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും അഭിഭാഷക സുപ്രീംകോടതി സമിതിക്ക് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ശരീരഭാഗങ്ങളില്‍ എതിര്‍പ് അവഗണിച്ച് സ്പര്‍ശിച്ചപ്പോള്‍ താന്‍ തെന്നിമാറിയെന്നും അഭിഭാഷക പറയുന്നു. തന്റെ കൈപിടിച്ച് വീണ്ടും ചുംബിക്കുകയും പ്രേമമാണെന്ന് പറയുകയും ചെയ്തു.

ഹോട്ടലില്‍ ഒഴിഞ്ഞ മുറിയില്ലാത്തതിനാല്‍ ഗാംഗുലി തന്നോടൊപ്പം മുറിയില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ജസ്റ്റിസ് ഗാംഗുലിക്കെതിരെ ലൈംഗികാരോപണമുണ്ടായിട്ടും പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷസ്ഥാനത്ത് അദ്ദേഹം തുടരുന്ന പശ്ചാത്തലത്തിലാണ് ഒരു ലേഖനത്തിലൂടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

 ഗാംഗുലിക്കതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരാ ജയ്‌സിങ്ങ്
ജസ്റ്റിസ് എ.കെ.ഗാംഗുലിക്കെതിരെ അഭിഭാഷകയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. ജസ്റ്റിസ് ഗാംഗുലിക്കെതിരെ സമര്‍പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് മൊഴിയിലെ വിശാദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത് . തന്റെ സഹപാഠികളായ മറ്റു മൂന്ന് പെണ്‍കുട്ടികള്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഭിഭാഷക പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
കോടതി വളപ്പില്‍ കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു; അക്രമിയായ കൊലക്കേസ് പ്രതി പോലീസ് പിടിയില്‍

Keywords:  Justice Ganguly asked me to share a room with him, alleges law intern, New Delhi, Supreme Court of India, Hotel, Advocate, Accused, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia