തെലങ്കാന സംസ്ഥാനം പിറന്നു: ആദ്യ മുഖ്യമന്ത്രിയായി ചന്ദ്രശേഖരറാവു അധികാരമേറ്റു
Jun 2, 2014, 14:00 IST
ഹൈദരാബാദ്: (www.kvartha.com 02.06.2014) രാജ്യത്തെ 29 ാമത്തെ സംസ്ഥാനമായ തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ. ചന്ദ്രശേഖരറാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തിങ്കളാഴ്ച രാവിലെ 6.30ന് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇ എല്‍ നരസിംഹന്‍ തെലങ്കാന ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തെലങ്കാന രൂപീകരണ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷത്തില്‍ ചന്ദ്രശേഖരറാവു പങ്കെടുക്കും. രാവിലെ ഹൈദരാബാദിലെ ഗണ്‍ പാര്‍ക്കിലെത്തിയ റാവു തെലങ്കാന രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞ 60 വര്‍ഷക്കാലമായി നടന്നുവരുന്ന സമരത്തിന്റെ വിജയമാണ് തെലങ്കാന സംസ്ഥാന രൂപീകരണം.
ചന്ദ്രശേഖരറാവു തെലങ്കാനയുടെ ഭരണം ഏറ്റെടുത്തതോടെ രാഷ്ട്രപതി ഭരണത്തിന് തിരശ്ശീല വീണു. ഇതുസംബന്ധിച്ച വിജ്ഞാപനം രാവിലെ പുറത്തിറങ്ങി. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള 10 ജില്ലകളാണ് തെലങ്കാനയില്‍ ഉള്‍ക്കൊള്ളുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആന്ധ്രവിഭജനം അംഗീകരിച്ചുകൊണ്ടുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. അടുത്ത 10 വര്‍ഷത്തേക്ക് ഹൈദരബാദ് തന്നെയാണ് ഇരു സംസ്ഥാനങ്ങളുടേയും തലസ്ഥാനം.
സംസ്ഥാനത്തെ 200 ഗ്രാമങ്ങള്‍ ആന്ധ്രപ്രദേശിന് കീഴില്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറിക്കിയത് തെലങ്കാനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ജലസേചന പദ്ധതികളടക്കമുള്ള വിഷയങ്ങളില്‍ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചതോടെ, ഈ വിഷയങ്ങള്‍ പരിഗണിക്കുന്നതാകും സംസ്ഥാനങ്ങള്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി.
അതേസമയം, ആന്ധ്രപ്രദേശില്‍ കേന്ദ്രഭരണം ഒരാഴ്ചകൂടി തുടരും.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ടി.ഡി.പി അധികാരമേല്‍ക്കുന്നതുവരെ ആണ് രാഷ്ട്രപതി ഭരണം ഏര്‍പെടുത്തുന്നത്.
ഈ മാസം എട്ടിന് ടി.ഡി.പി അധികാരത്തിലേറുമെന്നാണ് കരുതുന്നത്. സംസ്ഥാന വിഭജനം സംബന്ധിച്ച പാര്‍ലമെന്റ് തീരുമാനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്നിനാണ് ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്.

Also Read:
ആശുപത്രിയില്‍ മൂന്നംഗകുടുംബത്തിന്റെ മരണം: നാട് വിറങ്ങലിച്ചു
Keywords: K Chandrashekhar Rao takes oath as first CM of Telangana, Hyderabad, Strike, Parliament, Resigned, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.