GST compensation | സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന ജിഎസ്ടി നഷ്ടപരിഹാരം നീട്ടണം; നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന ജി എസ് ടി നഷ്ടപരിഹാരം നീട്ടണമെന്ന് കൂടിക്കാഴ്ചയില്‍ ധനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്നും വരുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും ജി എസ് ടി കൗണ്‍സിലിലും ഇക്കാര്യം കേരളം ഉന്നയിക്കുമെന്നും കൂടിക്കാഴ്ചയക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ധനമന്ത്രി പറഞ്ഞു.

GST compensation | സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന ജിഎസ്ടി നഷ്ടപരിഹാരം നീട്ടണം; നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

യുജിസി അധ്യാപകരുടെ ശമ്പള പരിഷ്‌കരണത്തില്‍ മുഴുവന്‍ അധ്യാപകരുടേയും ശമ്പളവിതരണത്തിനുള്ള പണവും കേന്ദ്രസര്‍കാര്‍ നല്‍കാമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശാനുസരണം സംസ്ഥാനം ഇതിനായി പണം നല്‍കുകയും ചെയ്തു. ഈ ഇനത്തില്‍ ചെലവായ 750 കോടിയോളം രൂപ ഇതുവരെ കേന്ദ്രം സംസ്ഥാനത്തിന് തന്നിട്ടില്ല.

ഇക്കാര്യത്തില്‍ രാഷ്ട്രീയമുണ്ടോ എന്ന് അറിയില്ല. എന്നാല്‍ ആവശ്യമില്ലാത്ത നിയന്ത്രണത്തിന് ശ്രമിക്കുന്നുവെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. അതേസമയം രാജ്ഭവനില്‍ ദന്തല്‍ ക്ലിനിക് സ്ഥാപിക്കാന്‍ പണം അനുവദിക്കണമെന്ന ഗവര്‍ണറുടെ ഓഫിസിന്റെ ആവശ്യം ധനവകുപ്പ് തള്ളിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ധനമന്ത്രി തയാറായില്ല.

കുഫോസ് വിസിയുടെ നിയമനം റദ്ദാക്കിയതിലെ നിയമപരമായ വശങ്ങള്‍ പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഒരു സര്‍വകലാശാലയുടെ മാത്രം കാര്യമാണ് ഹൈകോടതി പരിഗണിച്ചതെന്നും ഗവര്‍ണര്‍ വിസിമാരുടെ രാജി ആവശ്യപ്പെടുന്നത് പൊതുവായിട്ടാണെന്നും അതിന് ഇപ്പോഴത്തെ നടപടിയുമായി ബന്ധമില്ലെന്നും ബാലഗോപാല്‍ ഡെല്‍ഹിയില്‍ പറഞ്ഞു.

Keywords: K N Balagopal requests Nirmala Sitharaman to extend GST compensation, New Delhi, News, Meeting, Minister, GST, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia