ബിജെപി സര്‍കാര്‍ അധികാരത്തില്‍ ഇരിക്കുന്ന ഓരോ നിമിഷത്തിനും ഇന്‍ഡ്യയിലെ ജനങ്ങള്‍ നല്‍കേണ്ടി വരുന്നത് വലിയ വില; ഇന്ധന നികുതിയില്‍ കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ള പുറത്ത്
Jul 20, 2021, 19:33 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.07.2021) ഇന്ധന നികുതിയില്‍ കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ളപ്പുറത്ത്. വെറും ഏഴുവര്‍ഷം കൊണ്ട് കേന്ദ്രനികുതി പെട്രോളിന് രണ്ടിരട്ടിയും ഡീസലിന് മൂന്നിരട്ടിയുമായി കുതിച്ചു കയറി. കെ സുധാകരന്‍ എംപിക്ക് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്രസഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ധനത്തിന്മേലുള്ള എക്സൈസ് നികുതി കൂട്ടിയതിലൂടെ 88 ശതമാനം അധിക വരുമാനമാണ് കേന്ദ്രസര്‍കാരിനു ലഭിച്ചത്. ഇതാണ് നികുതി വരുമാനം 3.35 ലക്ഷമായി ഉയരാന്‍ കാരണം. തൊട്ടുമുന്‍ വര്‍ഷം 1.78 കോടി രൂപ മാത്രമായിരുന്നു നികുതി വരുമാനം. രാജ്യത്ത് 2021 ജനുവരി ഒന്നു മുതല്‍ ജൂലൈ ഒമ്പതു വരെ 63 തവണ പെട്രോളിന്റെയും 61 തവണ ഡീസലിന്റെയും അഞ്ചു തവണ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെയും വില കൂട്ടിയെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി.
ബിജെപി സര്‍കാര്‍ അധികാരത്തില്‍ ഇരിക്കുന്ന ഓരോ നിമിഷത്തിനും ഇന്‍ഡ്യയിലെ ജനങ്ങള്‍ നല്‍കേണ്ടി വരുന്നത് വലിയ വിലയാണ്. കോവിഡ് മഹാമാരി ജനങ്ങളെ ചുറ്റിവരിഞ്ഞ് നില്‍ക്കുന്ന കാലത്ത്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട്, തൊഴിലും ശമ്പളവുമില്ലാതെ പട്ടിണി കിടക്കുന്ന കാലത്ത്, ഇന്ധന നികുതി വര്‍ധിപ്പിക്കില്ല എന്ന് ജനങ്ങളോട് പറയാന്‍ ധര്‍മികമായും രാഷ്ട്രീയപരമായും മനുഷ്യത്വപരമായും കടമയുള്ള സര്‍കാരുകള്‍ സാധാരണക്കാരന്റെ പോകെറ്റില്‍ നിന്ന് പണം തട്ടിയെടുക്കുന്ന ഷൈലോക്കുമാരാകുന്നത് ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.
Keywords: K Sudhakaran against Modi govt, New Delhi, News, Politics, K.Sudhakaran, Loksabha, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.