കച്ച ബദാം ഗായകന്‍ ഭുബന്‍ ബദ്യാകറിനെ ആദരിച്ച് പശ്ചിമ ബംഗാള്‍ പൊലീസ്; നിലക്കടല വില്‍ക്കാനായി ആളുകളെ ആകര്‍ഷിക്കാനുണ്ടാക്കിയ പാട്ട് ഹിറ്റായതില്‍ അതീവ സന്തോഷവാനാണെന്ന് ഗായകന്‍

 


കൊല്‍കത്ത: (www.kvartha.com 11.02.2022) കച്ച ബദാം ഗായകന്‍ ഭുബന്‍ ബദ്യാകറിനെ ആദരിച്ച് പശ്ചിമ ബംഗാള്‍ പൊലീസ്. നിലക്കടല വില്‍ക്കാനായി ആളുകളെ ആകര്‍ഷിക്കാനാണ് താന്‍ പാട്ടുണ്ടാക്കിയതെന്നും അത് ഹിറ്റായതില്‍ അതീവ സന്തോഷവാനാണെന്നും ഗായകന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ വൈറലായ ഗാനങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് കച്ച ബദാം . അത് രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് ഭുബന്‍ ബദ്യാകറുടെ വീട്. താന്‍ ഈ പാട്ട് ഉണ്ടാക്കിയ കഥ വളരെ രസകരമാണെന്ന് ഭുബന്‍ പറയുന്നു.

നിലക്കടല വില്‍ക്കുന്നതിനായി ബിര്‍ഭം ജില്ലയിലെ ഗ്രാമങ്ങളിലേക്ക് പോകുമ്പോള്‍ ആളുകളെ ആകര്‍ഷിക്കാനാണ് ഭുബന്‍ ഈ ഗാനം രചിച്ചത്. ഗാനം ഹിറ്റായതോടെ വ്യാഴാഴ്ച അദ്ദേഹത്തെ പശ്ചിമ ബംഗാള്‍ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവന്ന് ആദരിച്ചു.

'എനിക്ക് ഇപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. ഞാന്‍ ഇവിടെ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാം ദൈവത്തിന്റെ കൃപ. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഞാന്‍ ഒരു പാട്ട് ഉണ്ടാക്കി, ഇത്രയും ഹൈലൈറ്റ് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല', - ബദ്യാകറിനെ ഉദ്ധരിച്ച് ഇൻഡ്യ ടുഡേ റിപോർട് ചെയ്തു.

ഒരു മാസം മുമ്പ് റീമിക്‌സ് ചെയ്ത ഗാനം യുട്യൂബില്‍ 50 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. തന്റെ ഗാനം വൈറലായത് എങ്ങനെയാണ് അറിഞ്ഞതെന്ന് ചോദിച്ചപ്പോള്‍, 'പാട്ട് ഒറ്റരാത്രികൊണ്ട് തന്നെ വൈറലായിരുന്നുവെന്ന് ഞാന്‍ മനസിലാക്കി, അത് ഫോണില്‍ കണ്ടു. നിങ്ങള്‍ യൂട്യൂബില്‍ തിരയുക, നിങ്ങള്‍ അത് കണ്ടെത്തും' എന്നായിരുന്നു മറുപടി.

തന്റെ ഭാവി പരിപാടികളെക്കുറിച്ചും ബോളിവുഡില്‍ ചുവടുവെക്കാനുള്ള സാധ്യതയെക്കുറിച്ചും ഭുബന്‍ പങ്കുവെച്ചു. 'ബോളിവുഡില്‍ നിന്ന് ആരും എന്നെ സമീപിച്ചിട്ടില്ല. എനിക്ക് ഹിന്ദി അറിയില്ല, പക്ഷേ അതെ, സൗരവ് ഗാംഗുലിക്കൊപ്പമാണ് ഞാന്‍ ഷൂട് ചെയ്യുന്നത്, അത് ഫെബ്രുവരി 19 ന് പുറത്തിറങ്ങും.' വളരെ താഴ്മയോടെ ഭുബന്‍ പറഞ്ഞു.

കച്ച ബദാം ഗായകന്‍ ഭുബന്‍ ബദ്യാകറിനെ ആദരിച്ച് പശ്ചിമ ബംഗാള്‍ പൊലീസ്; നിലക്കടല വില്‍ക്കാനായി ആളുകളെ ആകര്‍ഷിക്കാനുണ്ടാക്കിയ പാട്ട് ഹിറ്റായതില്‍ അതീവ സന്തോഷവാനാണെന്ന് ഗായകന്‍


കച്ച ബദാം ഗായകന്‍ ഭുബന്‍ ബദ്യാകറിനെ ആദരിച്ച് പശ്ചിമ ബംഗാള്‍ പൊലീസ്; നിലക്കടല വില്‍ക്കാനായി ആളുകളെ ആകര്‍ഷിക്കാനുണ്ടാക്കിയ പാട്ട് ഹിറ്റായതില്‍ അതീവ സന്തോഷവാനാണെന്ന് ഗായകന്‍

Keywords:  Kacha Badam singer Bhuban Badyakar felicitated by West Bengal Police, West Bengal, Kolkata, News, Singer, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia