തനിക്ക് അപകടം പറ്റിയിട്ടില്ല- കമല്‍ഹാസന്‍

 


ചെന്നൈ: (www.kvartha.com 17.10.2014) തമിഴ് സിനിമയായ പാപനാശത്തിന്റെ ചിത്രീകരത്തിനിടയില്‍ അപകടം പറ്റിയെന്ന വാര്‍ത്ത നിഷേധിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. സിനിമയില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ മൂക്കില്‍ വെച്ച കൃത്രിമ വസ്തു നീങ്ങിയതാണ് അപകടം പറ്റിയതായുള്ള വാര്‍ത്ത പ്രചരിക്കാന്‍ ഇടവരുത്തിയത്.

പത്രക്കുറിപ്പിലൂടെയാണ്  കമല്‍ഹാസന്‍ ഇക്കാര്യം വിശദീകരിച്ചത്. ചിത്രീകരണത്തിനിടയില്‍ തനിക്ക് അപകടം സംഭവിച്ചു എന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. എന്നാല്‍ അത് തെറ്റാണെന്നും  സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ മൂക്കില്‍ കൃത്രിമമായി വെച്ച റബ്ബര്‍ നീങ്ങിയതിനാല്‍ ഡോക്ടര്‍മാര്‍ അത് നീക്കം ചെയ്യുകയായിരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇത് മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചതിനാലാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാനിടയായതെന്നും താരം വാര്‍ത്താ കുറിപ്പില്‍  വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് പാപനാശത്തിന്റെ ചിത്രീകരണ വേളയില്‍ കമല്‍ഹാസന് അപകടം പറ്റുന്നത്. നേരത്തെ ചിത്രീകരണത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് കമല്‍ഹാസന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.  അന്നും കമല്‍ഹാസന്‍ തന്നെ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

തനിക്ക് അപകടം പറ്റിയിട്ടില്ല- കമല്‍ഹാസന്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kamal Hassan is safe and not injured, Chennai, Kollywood, Press meet, Media, Hospital, Treatment, Food, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia