Kaneez Fatima | കര്‍ണാടക തിരഞ്ഞെടുപ്പ്: കലബുറഗിയില്‍ വീണ്ടും കനീസ് ഫാത്വിമയ്ക്ക് വിജയം; നിയമസഭയിലേക്ക് ഹിജാബ് ധരിച്ചുതന്നെ പോകുമെന്ന് പ്രഖ്യാപിച്ച് ശ്രദ്ധേയയായ എംഎല്‍എ
May 13, 2023, 14:16 IST
ബെംഗ്‌ളുറു: (www.kvartha.com) കലബുറഗി നോര്‍ത് അസംബ്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കനീസ് ഫാത്വിമയ്ക്ക് വീണ്ടും ജയം. ശക്തമായ പോരാട്ടത്തിന് ബിജെപി രംഗത്തിറക്കിയ ചന്ദ്രകാന്ത് പാട്ടീലിനെതിരെ 4000 ലേറെ വോടുകളുടെ ഭൂരിപക്ഷത്തിലാണ് കനീസിന്റെ വിജയം. കോണ്‍ഗ്രസ് - 68693, ബിജെപി - 64167, ജെഡിഎസ് - 14286 എന്നിങ്ങനെയാണ് വോട് നില.
ഇതേ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും മുന്‍ മന്ത്രിയും ആയിരുന്ന പരേതനായ ഖമറുല്‍ ഇസ്ലാമിന്റെ ഭാര്യയാണ് കനീസ്. ഖമറുല്‍ ഇസ്ലാമിന്റെ മരണത്തെ തുടര്‍ന്നാണ് അവര്‍ സജീവ രാഷ്ട്രീയത്തിലെത്തിയത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5,940 വോടിന്റെ ഭൂരിപക്ഷത്തിലാണ് കനീസ് വിജയിച്ചത്. 2008 മുതല്‍ കോണ്‍ഗ്രസാണ് ഈ മണ്ഡലത്തില്‍ വിജയിക്കുന്നത്. ഹിജാബ് വിഷയം സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചപ്പോള്‍, കഴിയുമെങ്കില്‍ നിയമസഭാ മന്ദിരത്തിനുള്ളില്‍ ഹിജാബ് ധരിക്കുന്നത് തടയൂവെന്ന് വെല്ലുവിളിച്ച് കനീസ് ഫാത്തിമ ശ്രദ്ധ നേടിയിരുന്നു.
'ഞാന്‍ ഹിജാബ് ധരിച്ചാണ് നിയമസഭയിലേക്ക് പോകുന്നത്. ധൈര്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് എന്നെ തടയാന്‍ ശ്രമിക്കാം. ഹിജാബിന്റെ നിറം യൂണീഫോമിന് അനുസൃതമായി മാറ്റാന്‍ ഞങ്ങള്‍ തയാറാണ്. പക്ഷേ അത് ധരിക്കുന്നതില്‍ നിന്ന് ഞങ്ങളെ വിലക്കാന്‍ അനുവദിക്കില്ല. ഇത്രയും കാലം ഞങ്ങള്‍ ഇതുതന്നെയാണ് ധരിച്ചിരുന്നത്. ബുര്‍ഖയും ഹിജാബുമൊന്നും പുതിയ കാര്യമല്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ അത് ധരിക്കുന്നതിനെ എതിര്‍ക്കുന്നത്?', അന്ന് അവര്‍ പറഞ്ഞിരുന്നു.

Keywords: Malayalam News, Karnataka Election News, Congress, Kaneez Fatima, Politics, Karnataka Politics, Political News, Kaneez Fatima won from Gulbarga Uttar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.