Kangana Ranaut | ഇന്‍ഡ്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് ആണെന്ന് നടി കങ്കണ റണാവത്; ഇവരൊക്കെ എവിടുന്ന് ബിരുദം സമ്പാദിച്ചെന്ന പരിഹാസവുമായി ബി ആര്‍ എസ് നേതാവ്

 


ഹൈദരാബാദ്: (KVARTHA) ടെലിവിഷന്‍ അഭിമുഖത്തിനിടെ നടി കങ്കണ റണാവത് പറഞ്ഞ ഒരു വാക്കാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം. വിവിധ പാര്‍ടി നേതാക്കള്‍ അടക്കം കങ്കണയുടെ പരാമര്‍ശത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് ആണ് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി എന്നായിരുന്നു കങ്കണ അഭിമുഖത്തിനിടെ പറഞ്ഞത്.

ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തില്‍ നിന്നും ഇത്തവണ കങ്കണ ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് കങ്കണയ്ക്ക് ആദ്യ പ്രധാനമന്ത്രി മാറിപ്പോയത്. സംഭവം വാര്‍ത്തയായതോടെ കങ്കണാ റണാവത്തിനെ പരിഹസിച്ച് ബിആര്‍എസ്(ഭാരതീയ രാഷ്ട്ര സമിതി) നേതാവ് കെടി രാമറാവു എക്സിലൂടെ പ്രതികരണവുമായി രംഗത്തെത്തി.
Kangana Ranaut | ഇന്‍ഡ്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് ആണെന്ന് നടി കങ്കണ റണാവത്; ഇവരൊക്കെ എവിടുന്ന് ബിരുദം സമ്പാദിച്ചെന്ന പരിഹാസവുമായി ബി ആര്‍ എസ് നേതാവ്

വടക്കുനിന്നുള്ള ഒരു ബിജെപി സ്ഥാനാര്‍ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. തെക്കുനിന്നുള്ള മറ്റൊരു ബിജെപി നേതാവ് പറയുന്നു, മഹാത്മാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നുവെന്ന്. എവിടെ നിന്നാണാവോ ഇവരൊക്കെ ബിരുദം കരസ്ഥമാക്കിയത്- എന്ന് രാമറാവു എക്സില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവായ സുപ്രിയ ശ്രീനേതും കങ്കണയുടെ പ്രസ്താവനയില്‍ പ്രതികരിച്ചിരുന്നു. കങ്കണയെ അങ്ങനെ വിലകുറച്ച് കാണേണ്ടെന്നും, ബിജെപി നേതാക്കളുടെ പട്ടികയില്‍ അവര്‍ മുന്‍നിരയിലെത്തുമെന്നുമായിരുന്നു സുപ്രിയയുടെ പ്രതികരണം.

Keywords: Kangana Ranaut Calls Netaji 'India's 1st PM', BRS Leader KTR Scoffs, Hyderabad, News, Politics, Kangana Ranaut, Bollywood Actress, BJP Candidate, Interview, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia