Kangana Ranaut | ബോളിവുഡ് താരം കങ്കണ റണൗടും ബിജെപിയിലേക്കോ? 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നടി; ജെ പി നഡ്ഡയുടെ മറുപടി ഇങ്ങനെ

 


ന്യൂഡെല്‍ഹി: (www.kvartha.com) ബോളിവുഡ് താരം കങ്കണ റണൗടും ബിജെപിയിലേക്കോ? രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കയാണ് താരം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന ആഗ്രഹം പ്രകടമാക്കിയിരിക്കയാണ് താരം. ശനിയാഴ്ച ഒരു പരിപാടിക്കിടെയാണ് താരം തന്റെ ആഗ്രഹം പുറത്തുപറഞ്ഞത്.

Kangana Ranaut | ബോളിവുഡ് താരം കങ്കണ റണൗടും ബിജെപിയിലേക്കോ? 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നടി; ജെ പി നഡ്ഡയുടെ മറുപടി ഇങ്ങനെ

ഇതേ പരിപാടിയില്‍ വെച്ചുതന്നെ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ കങ്കണയുടെ ആഗ്രഹത്തിനുള്ള മറുപടിയും നല്‍കി. കങ്കണയെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ നഡ്ഡ എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ കൂടിയാലോചനയ്ക്ക് ശേഷമേ തീരുമാനം എടുക്കാനാകൂവെന്നും വ്യക്തമാക്കി.

ജനങ്ങള്‍ ആഗ്രഹിക്കുകയും ബിജെപി സീറ്റ് തരുകയും ചെയ്യുകയാണെങ്കില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്നാണ് കങ്കണ പറഞ്ഞത്. അതിന് നഡ്ഡയുടെ മറുപടി ഇങ്ങനെ:

'പാര്‍ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാമുള്ള ഇടം ബി ജെ പിയിലുണ്ട്. ബിജെപി ടികറ്റില്‍ കങ്കണ മത്സരിക്കണമോ വേണ്ടയോ എന്നത് എന്റെ മാത്രം തീരുമാനം അല്ല. വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ആരെയും പാര്‍ടിയില്‍ ഉള്‍പെടുത്താറില്ല. നിങ്ങള്‍ നിരുപാധികമായി പാര്‍ടിയിലേയ്ക്ക് വരണം. അതിനുശേഷം പാര്‍ടി കാര്യങ്ങള്‍ തീരുമാനിക്കും', നഡ്ഡ പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസവും ബി ജെ പി അധ്യക്ഷന്‍ പങ്കുവെച്ചു. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ വീണ്ടും ബിജെപിക്ക് വോട് ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവംബര്‍ 12-നാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും. എന്നാല്‍ 2017 ല്‍ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Keywords: Kangana Ranaut expressed her desire to contest elections, J. P. Nadda said this, New Delhi, News, Loksabha, Election, Himachal pradesh, Bollywood, Actress, Politics, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia