Kangana Ranaut | ബിരുദപഠനത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണം; അങ്ങനെ ചെയ്താല്‍ ജനങ്ങളില്‍ അച്ചടക്കമുണ്ടാകുമെന്നും നടി കങ്കണ റണൗട്

 


മുംബൈ: (KVARTHA) ബിരുദപഠനത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണമെന്ന് ബോളിവുഡ് താരം കങ്കണ റണൗട്. അങ്ങനെ ചെയ്താല്‍ ജനങ്ങളില്‍ അച്ചടക്കമുണ്ടാവുമെന്നും താരം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. തന്റെ പുതിയ ചിത്രം തേജസിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് അഭിമുഖം. എയര്‍ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് തേജസ്.

Kangana Ranaut | ബിരുദപഠനത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണം; അങ്ങനെ ചെയ്താല്‍ ജനങ്ങളില്‍ അച്ചടക്കമുണ്ടാകുമെന്നും നടി കങ്കണ റണൗട്

ജനങ്ങളില്‍ അച്ചടക്കബോധം വളര്‍ത്തുന്നതിന് ചെയ്യാവുന്ന ഏറ്റവും മികച്ച മാര്‍ഗം എന്ന നിലയ്ക്കാണ് സൈനിക പരിശീലനത്തെ താരം കാണുന്നത്. ബിരുദപഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൈനികപരിശീലനം നിര്‍ബന്ധമാക്കിയാല്‍ മടിയും ഉത്തരവാദിത്വമില്ലായ്മയുമുള്ള ജനങ്ങളില്‍ നിന്ന് നമുക്ക് മോചിതരാവാമെന്നും ഇത് ജനങ്ങളില്‍ അച്ചടക്കം വളര്‍ത്തുമെന്നും താരം അഭിപ്രായപ്പെട്ടു.

എതിര്‍പക്ഷത്ത് നില്‍ക്കുന്ന രാജ്യങ്ങളില്‍ തങ്ങളുടെ സമകാലികരുമായി സൗഹൃദം സ്ഥാപിക്കുന്ന ബോളിവുഡ് താരങ്ങളെയും ക്രികറ്റ് താരങ്ങളെയും താരം ചോദ്യം ചെയ്തു. ബോളിവുഡ് സെലിബ്രിറ്റികളുടെയും ക്രികറ്റ് താരങ്ങളുടെയും പെരുമാറ്റത്തെ സൈനികര്‍ ചോദ്യം ചെയ്യുന്നത് താന്‍ പലപ്പോഴും കേട്ടിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു.

ഇക്കാര്യത്തെ കുറിച്ച് താരത്തിന്റെ അഭിപ്രായം ഇങ്ങനെ:

ചൈനയിലെയും പാകിസ്താനിലെയും കലാകാരന്മാരോട് ബോളിവുഡ് അവരുടെ സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍, ക്രികറ്റ് കളിക്കാര്‍ അവരെ കെട്ടിപ്പിടിക്കുമ്പോള്‍ അവരെ ശത്രുക്കളായി കരുതുന്നത് താന്‍ മാത്രമാണോയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത തനിക്ക് മാത്രമാണോയെന്നും സൈനികര്‍ ചോദിക്കും. ഇതിനാണ് ഞങ്ങള്‍ തേജസ് നിര്‍മിച്ചത്. അതിര്‍ത്തിയില്‍ പോരാടുമ്പോള്‍ തനിക്ക് പിന്നില്‍ നിന്ന് രാജ്യത്തെ ജനങ്ങള്‍ സംസാരിക്കുന്നത് ഒരു സൈനികന് എങ്ങനെ അനുഭവപ്പെടുന്നുവെന്നാണ് തേജസ് എന്ന ചിത്രം പറയുന്നത്.

എയര്‍ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് തേജസ്. സര്‍വേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ആശിഷ് വിദ്യാര്‍ഥിയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശസ്വത് സച് ദേവാണ് തേജസിന്റെ സംഗീതം. ഒക്ടോബര്‍ 27-ന് ചിത്രം തിയേറ്ററുകളിലെത്തും.

Keywords:  Kangana Ranaut says, 'military training should be made compulsory for students after graduation, Mumbai, News, Bollywood Actress, Kangana Ranaut, Military Training, Military Training, Interview, Airforce, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia