ജെ എന്‍ യുവില്‍ നിന്നവര്‍ 3000 കോണ്ടം കണ്ടെടുത്തിട്ടും കാണാതായ ഒരു വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; കനയ്യ കുമാര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 08.11.2016) ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന് കൂടുതല്‍ കരുത്ത് നല്‍കി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍.

ബീഹാര്‍ ടു തീഹാര്‍ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടയിലാണ് കനയ്യ കുമാര്‍ ഡല്‍ഹി പോലീസിനേയും അധികൃതരേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്.

ജെ എന്‍ യുവില്‍ ഉപയോഗിക്കപ്പെട്ട കോണ്ടത്തിന്റെ നമ്പറെടുക്കാനുള്ള ബുദ്ധിയേ അവര്‍ക്കുള്ളു. ആ ബുദ്ധി ഉപയോഗിച്ച് കാണാതായ നജീബിനെ കണ്ടെത്താന്‍ അവര്‍ക്കായിട്ടില്ലെന്ന് കനയ്യ കുമാര്‍ പരിഹസിച്ചു.

രാജ്യദ്രോഹകുറ്റത്തിന് കനയ്യ കുമാര്‍ അറസ്റ്റിലായ സമയത്താണ് ബിജെപി എം.എല്‍ എ ജ്ഞാന്ദേവ് അഹൂജ കോണ്ടത്തെ കുറിച്ച് പരാമര്‍ശിച്ചത്.

ജെ എന്‍ യുവില്‍ ദിനം പ്രതി 3000 ബിയര്‍ ക്യാനുകളും 2000 ഇന്ത്യന്‍ മദ്യകുപ്പികളും 10,000 സിഗരറ്റ് കുറ്റികളും 4000 ബീഡികളും 50,000 എല്ലിന്‍ കഷണങ്ങളും 2000 ചിപ്‌സിന്റെ കവറുകളും 3000 ഉപയോഗിക്കപ്പെട്ട കോണ്ടങ്ങളും 500 അബോര്‍ഷന്‍ ഇന്‍ ജക്ഷനുകളും കണ്ടെത്താനാകുമെന്നായിരുന്നു അഹൂജയുടെ പരാമര്‍ശം.
ജെ എന്‍ യുവില്‍ നിന്നവര്‍ 3000 കോണ്ടം കണ്ടെടുത്തിട്ടും കാണാതായ ഒരു വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; കനയ്യ കുമാര്‍

ഒകോടോബര്‍ 14നാണ് നജീബ് അഹമ്മദിനെ ജെ എന്‍ യുവില്‍ നിന്നും കാണാതാകുന്നത്. കാണാതാകുന്നതിന്റെ തലേന്ന് എബിവിപി പ്രവര്‍ത്തകരുമായി നജീബ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. നജീബിന്റെ തിരോധാനത്തിന് പിന്നില്‍ ഇവരാണെന്നും ആരോപണമുണ്ട്.

SUMMARY: The protest by the students of Delhi's prestigious Jawaharlal Nehru University against the authorities' inability to find missing student Najeeb Ahmed got a fresh boost today from the words of the university's student leader Kanhaiya Kumar.

Keywords: National, Kanhaiya Kumar, JNU, Protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia