Soundarya Jagadish | സിനിമാ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

 


ബെംഗ്‌ളൂറു: (KVARTHA) കന്നട സിനിമാ നിര്‍മാതാവായ സൗന്ദര്യ ജഗദീഷിനെ (55) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യവസായി കൂടിയാണ് സൗന്ദര്യ ജഗദീഷ്. ഞായറാഴ്ച ബെംഗ്‌ളൂറിലെ മഹാലക്ഷ്മി ലേഔടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 9.30ഓടെ അടുക്കളയിലെ യൂടിലിറ്റി ഏരിയയില്‍ ജഗദീഷിന്റെ ഭാര്യ രേഖയാണ് മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ഭാര്യ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Soundarya Jagadish | സിനിമാ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കഴിഞ്ഞ കുറച്ച് കാലങ്ങളായി ജഗദീഷ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വീട് ജപ്തി ചെയ്‌തെന്നും, മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നുവെന്നും വിവരമുണ്ട്. ഈയിടെയായിരുന്നു ജഗദീഷിന്റെ ഭാര്യയുടെ അമ്മയുടെ വിയോഗം. അവരോട് ജഗദീഷിന് വലിയ ആത്മബന്ധമുണ്ടായിരുന്നുവെന്നും വിയോഗത്തില്‍ അതീവ ദുഃഖിതനായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

സ്ഹേിതരു, അപ്പു പപ്പു, രാംലീല, മസ്ത് മജാ മാഡി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. പ്രശസ്തമായ ജെറ്റ്‌ലാഗ് പബ് ജഗദീഷിന്റെ ഉടമസ്ഥതിയില്‍ ഉള്ളതായിരുന്നു. ഇവിടെ അനുവദനീയമായ സമയപരിധി മറികടന്ന് രാത്രി തുറന്നുപ്രവര്‍ത്തിച്ച് പാര്‍ടി നടത്തിയെന്ന കേസില്‍ ജഗദീഷിനെതിരെ ഈയിടെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ പബിന്റെ ലൈസന്‍സും താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

Keywords: News, National, National-News, Obituary, Obituary-News, Bengaluru News, Kannada, Film Producer, Soundarya Jagadish, Found Dead, Home, Hospital in Rajajinagar, Kannada producer Soundarya Jagadish found dead at his Bengaluru home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia