ഐ പി എല്‍ ചൂതാട്ടം: യുവാവിന് ഭാര്യയെ നഷ്ടമായി

 


കാന്‍പൂര്‍: (www.kvartha.com 29.05.2016) ഐ പി എല്‍ മത്സരം തുടങ്ങിയതോടെ വാതുവെയപും തകൃതിയായി നടക്കുകയാണ്. ചൂതാട്ടം തലയ്ക്ക് പിടിച്ചാല്‍ സര്‍വതും പണയം വയ്ക്കുകയാണ് പല യുവാക്കളും. അങ്ങനെ പണയം വെച്ചതിന്റെ കൂട്ടത്തില്‍ ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ സ്വദേശി രവീന്ദര്‍സിംഗ് എന്ന യുവാവും തന്റെ ഭാര്യയെ പണയം വച്ചു. ഒടുവില്‍ ചൂതാട്ടത്തില്‍ തോറ്റുതുന്നംപാടിയപ്പോല്‍ മറ്റു വാതുവയ്പുകാര്‍ രവീന്ദര്‍സിംഗിന്റെ ഭാര്യ ജസ്മീത്ത് കൗറിനെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെയാണ് സംഭവം പുറത്തായത്.

ഉപദ്രവം അസഹ്യമായതോടെ കൗര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കി. ഇതോടെ ഭര്‍ത്താവായ പ്രതി ഒളിവില്‍ പോവുകയും ചെയ്തു. ഷെയര്‍ മാര്‍ക്കറ്റില്‍ മുഴുവന്‍ പണവും നഷ്ടപ്പെട്ട സിംഗ് പണയം വെയ്ക്കാന്‍ മറ്റൊന്നുമില്ലാതെ വന്നപ്പോഴാണ് ഭാര്യയെ പണയം വെച്ചത്. സ്വന്തമായി ഒരു ബുട്ടീക്ക് നടത്തുന്ന കൗറിനെ അഞ്ചു വര്‍ഷം മുമ്പാണ് സിംഗ് വിവാഹം കഴിച്ചത്.

വിവാഹത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ഊഹക്കച്ചവടത്തില്‍ താല്‍പര്യമുള്ള രവീന്ദര്‍സിംഗ് കൗറിന്റെ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ദാമ്പത്യത്തിന്റെ തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് ഇയാള്‍ മദ്യപാനിയും ചൂതാട്ടത്തില്‍ കമ്പമുള്ളയാളാണെന്നും മനസിലാക്കിയത്. സ്വന്തം വീട് ഐ.പി.എല്‍ ചൂതാട്ടത്തില്‍ പണയമാക്കാനുള്ള പദ്ധതിയിലായിരുന്നു ഇയാളെന്നും പോലീസ് പറയുന്നു.

ഐ പി എല്‍ ചൂതാട്ടം: യുവാവിന് ഭാര്യയെ നഷ്ടമായി

Also Read:
ബേക്കല്‍ തൃക്കണ്ണാട്ട് കാറിടിച്ച് യുവാവ് മരിച്ചു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ


Keywords:  Kanpur Shocker: Man loses wife in IPL gambling, Police, Complaint, Missing, Marriage, Husband, Share Market, Ravinder Singh, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia