കോവിഡ് സാഹചര്യത്തില്‍ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്താനിരുന്ന കന്‍വര്‍ യാത്ര യുപി സര്‍കാര്‍ റദ്ദാക്കി; തീരുമാനം സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ
Jul 18, 2021, 09:03 IST
ന്യൂഡെല്‍ഹി: (www.kvartha.com 18.07.2021) കോവിഡ് സാഹചര്യത്തില്‍ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്താനിരുന്ന 'പ്രതീകാത്മക' കന്‍വര്‍ യാത്ര റദ്ദാക്കി യുപി സര്‍കാര്‍. സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം. കോവിഡ് ഭീഷണിക്കിടെ കാന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.
കന്‍വര്‍ യാത്ര റദ്ദാക്കിയില്ലെങ്കില്‍ അതിനായി ഉത്തരവിറക്കും എന്ന മുന്നറിയിപ്പും കോടതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യുപി സര്‍കാര്‍ തീരുമാനം. കേന്ദ്ര സര്‍കാരും ഉത്തര്‍പ്രദേശ് സര്‍കാരിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്നു. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നായിരുന്നു കോടതി നടത്തിയ വിമര്‍ശനം.
ആര്‍ടികിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും അതുകൊണ്ട് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യാത്ര സംഘടിപ്പിക്കാന്‍ 100 ശതമാനവും യുപി സര്‍കാരിനെ അനുവദിക്കില്ലെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കിയിരുന്നു.
'പ്രാഥമികമായി ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. പൗരന്റെ ജീവിക്കാനുള്ള അവകാശവും ആരോഗ്യവും പരമോന്നതമാണ്. ഈ മൗലികാവകാശങ്ങള്‍ക്ക് താഴെയാണ് മതമടക്കമുള്ള മറ്റേത് വികാരങ്ങളും,' കോടതി പറഞ്ഞിരുന്നു.
ഗംഗാജലം ശേഖരിക്കാനായി ഹരിദ്വാര്‍ ഉള്‍പെടെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് വിശ്വാസികള്‍ നടത്തുന്ന യാത്രയാണ് കന്‍വര്‍ യാത്ര.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.