Electrocuted | 'ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടി'; വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

 


കന്യാകുമാരി: (KVARTHA) അമ്മയും മക്കളും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആറ്റൂര്‍ സ്വദേശി ചിത്ര(48), ഇവരുടെ മക്കളായ ആതിര(24), അശ്വിന്‍(21) എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍ വീട്ടില്‍ വൈദ്യുതി നഷ്ടമായതിനെ തുടര്‍ന്ന് അശ്വിന്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയപ്പോഴായാണ് വൈദ്യുതാഘാതമേറ്റതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കറണ്ട് പോയതോടെ അശ്വിനാണ് ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനില്‍ തട്ടി ശരിയാക്കാന്‍ ശ്രമിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിന്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയതോടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

ഇത് കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാന്‍ ശ്രമിച്ചു. അശ്വിന് പിന്നാലെ ആതിരയും വൈദ്യുതാഘാതമേറ്റ് തറയില്‍ വീണു. ബഹളം കേട്ട് ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാന്‍ നോക്കിയപ്പോളാണ് വൈദ്യുതാഘാതമേറ്റത്.

തന്റെ കുടുംബത്തിന് സംഭവിച്ച ക്രൂരമായ വിധിയില്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ് ചിത്രയുടെ ഭര്‍ത്താവ് സാം. മൃതദേഹങ്ങള്‍ നാഗര്‍കോവില്‍ കുഴിത്തുറ താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Electrocuted | 'ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടി'; വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു




Keywords: News, National, National-News, Accident-News, Kanyakumari News, Nagercoil News, Electrocuted, Died, Pregnant Woman, Mother, Brother, Son, Kanyakumari: 3 people died of electrict shock in Nagercoil.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia