Accidental Death | നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം; ഗുരുതരമായി പരുക്കേറ്റ 7 പേര്‍ ആശുപത്രിയില്‍
May 12, 2023, 11:48 IST
കന്യാകുമാരി: (www.kvartha.com) നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. ഏഴു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാര്‍ ഡ്രൈവര്‍ ഉള്‍പെടെ നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിനുള്ളില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 പേര്‍ കന്യാകുമാരി സ്വദേശികളും ഒരാള്‍ മലയാളിയുമാണെന്നാണ് വിവരം. അപകടത്തില്‍പെട്ടവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
രാവിലെ അഞ്ച് മണിയോടെ നാഗര്‍കോവില്‍- തിരുനെല്‍വേലി ദേശീയപാതയില്‍ വെള്ളമടം എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. തൃച്ചന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച സഞ്ചരിച്ചിരുന്ന കാര്‍, സര്‍കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.
Keywords: News, National-News, National, Accident-News, Accident, Accidental Death, Road Accident, Died, Injured, Dance Team, Kanyakumari: Four Died in Road Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.