യുവതിയെ നിരീക്ഷിച്ച സംഭവം; തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് മോഡിക്കെതിരെ അന്വേഷണം ഉണ്ടാവും
May 2, 2014, 21:12 IST
ഡല്‍ഹി: (www.kvartha.com 02.05.2014) യുവതിയെ രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിക്കെതിരെ സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 16ന് മുമ്പ് തന്നെ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
നിയമമന്ത്രി കപില്‍ സിബലാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് അന്വേഷണത്തിന് തീരുമാനമെടുത്തതെന്നും അതിനാല്‍ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് തടസ്സമാകില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി.
സംഭവത്തില്‍ നേരത്തെ ജുഡീഷ്യന്‍ അന്വേഷണം നടത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. ബാംഗ്ലൂരില്‍ ആര്‍ക്കിടെക്ടായ യുവതിയെയാണ് മോഡിയുടെ വിശ്വസ്തനായ അമിത് ഷാ ഫോണ്‍ ചോര്‍ത്തുകയും നിരീക്ഷിക്കുകയും ചെയ്തത്. എന്നാല്‍ യുവതിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഫോണ്‍ ചോര്‍ത്തുകയും നീക്കങ്ങള്‍ പരിശോധിച്ചതെന്നുമായിരുന്നു ബി.ജെ.പിയുടെ വാദം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : New Delhi, Narendra Modi, Case, Investigates, National, Woman, Judge, Amith Shah.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.