Covid | കോവിഡ് പടരുന്നു; തമിഴ് നാട്ടിലെ വിവിധ ജില്ലകളില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

 


ചെന്നൈ: (www.kvartha.com) കോവിഡ് ബാധ പടരുന്ന സാഹചര്യത്തില്‍ തമിഴ് നാട്ടിലെ വിവിധ ജില്ലകളില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി അധികൃതര്‍. തമിഴ് നാട്ടിലും പുതുച്ചേരിയിലുമാണ് പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.

തിയേറ്ററുകള്‍, ഷോപിങ് മാളുകള്‍ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നാണ് തമിഴ് നാട് പൊതുജനക്ഷേമ വകുപ്പ് ഡയറക്ടര്‍ സെല്‍വ വിനായക് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചത്. ചൊവ്വാഴ്ച രാവിലെ തൂത്തുക്കുടി ഗവ. ആശുപത്രിയില്‍ ഒരാള്‍ കോവിഡ് ബാധ മൂലം മരിച്ചു. പാര്‍ഥിപന്‍ (55) എന്നയാളാണ് മരിച്ചത്.

Covid | കോവിഡ് പടരുന്നു; തമിഴ് നാട്ടിലെ വിവിധ ജില്ലകളില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

ദിവസങ്ങള്‍ക്ക് മുന്‍പ് തിരുച്ചിയിലും കോവിഡ് മരണം റിപോര്‍ട് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച പുതുച്ചേരിയിലെ കാരയ്ക്കാലിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. ഒന്നര വര്‍ഷത്തിനുശേഷമാണ് കാരയ്ക്കാലില്‍ കോവിഡ് മരണം റിപോര്‍ട് ചെയ്യുന്നത്.

Keywords:  Karaikal makes wearing of masks mandatory amid Covid surge, Chennai, News, COVID-19, Warning, Dead, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia