ഓരോ ദശാബ്ദത്തിലും സെയ്ഫിന് കുട്ടി ജനിച്ചെന്ന് കരീന കപൂർ; ഇനി 60 കളിലോ?; താരറാണിയുടെ തമാശ ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങൾ
Mar 31, 2022, 12:16 IST
മുംബൈ: (www.kvartha.com 31.03.2022) ബോളിവുഡിലെ ഏറ്റവും ശക്തരായ ദമ്പതിമാരിലൊന്നാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. തഷാൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. സെയ്ഫ് ഇൻസ്റ്റാഗ്രാമിൽ അത്ര സജീവമല്ലെങ്കിലും, കരീന സാമൂഹ്യ മാധ്യമത്തിൽ രാജ്ഞിയാണ്, മാത്രമല്ല തന്റെ വ്യക്തി, തൊഴിൽ, ജീവിത പരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരാധകരുമായി അവർ പങ്കിടാറുണ്ട്. 2012 ൽ വിവാഹിതരായ ദമ്പതികൾ രണ്ട് കുട്ടികളുടെ സന്തുഷ്ടരായ മാതാപിതാക്കളാണ്.
ഇപ്പോൾ കരീന കപൂറിന്റെ ഒരു തമാശ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഓരോ ദശാബ്ദത്തിലും തന്റെ ഭർത്താവ് സെയ്ഫ് അലി ഖാൻ പിതാവായി മാറാറുണ്ടെന്ന് കരീന കപൂർ തമാശയായി പറയുന്നു. സെയ്ഫിന് 20 വയസുള്ളപ്പോൾ, ആദ്യ ഭാര്യ അമൃത സിങ്ങിൽ മകൾ സാറ അലി ഖാൻ പിറന്നു. 30 വയസായപ്പോൾ സെയ്ഫിന്റെയും അമൃതയുടെയും രണ്ടാമത്തെ കുട്ടി ഇബ്രാഹിം അലി ഖാൻ ജനിച്ചു. 40-കളിലേക്ക് കടന്നപ്പോൾ, നിലവിലെ ഭാര്യ കരീനയിൽ മകൻ തൈമൂർ അലി ഖാൻ പിറന്നു. സെയ്ഫിന് 50 വയസ് തികഞ്ഞപ്പോൾ അവരുടെ രണ്ടാമത്തെ കുഞ്ഞ് ജഹാംഗീർ ജനിച്ചു.
വോഗിന് നൽകിയ അഭിമുഖത്തിലാണ് കരീന കപൂർ തമാശ പൊട്ടിച്ചത്, 'എല്ലാ പതിറ്റാണ്ടിലും സെയ്ഫിന് ഒരു കുട്ടിയുണ്ട്-ഇരുപതുകളിലും മുപ്പതുകളിലും, നാൽപ്പതുകളിലും, ഇപ്പോൾ അൻപതുകളിലും. നിങ്ങളുടെ അറുപതുകളിൽ, അത് സംഭവിക്കുന്നില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. സെയ്ഫിനെപ്പോലെ വിശാലമനസ്കനായ ഒരാൾക്ക് മാത്രമേ വ്യത്യസ്ത ഘട്ടങ്ങളിൽ നാല് കുട്ടികളുടെ പിതാവാകാൻ കഴിയൂ എന്നും അവർ പറഞ്ഞു.
Keywords: Kareena Kapoor Says Saif Has Had Child Every Decade, National, Mumbai, News, Top-Headlines, Social-Media, Instagram, Parents, Wedding, Actress, Actor, New Born Child. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.