'100 രൂപ ഫീസായി നല്കിയാല് ടെലഗ്രാം ഗ്രൂപില്‍ പ്രവേശനം'; സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്പന നടത്തുന്നുവെന്ന് പരാതി, 23കാരന് അറസ്റ്റില്‍
Oct 8, 2021, 17:31 IST
ഹൈദരാബാദ്: (www.kvartha.com 08.10.2021) സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്പന നടത്തിയതിന് 23കാരന് അറസ്റ്റിലായതായി പൊലീസ്. സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജോലിക്കാരനായ വാങ്കല മധുകര്‍ റെഡ്ഡിയാണ് പിടിലായത്. തെലങ്കാന പൊലീസിന്റെ വനിത സുരക്ഷ സംഘത്തിലെ സൈബര്‍ പട്രോളിങ് ടീമാണ് മധുകറിനെ പിടികൂടിയത്.
സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്പന നടത്തുന്നുവെന്ന പരാതി ലഭിച്ചതോടെ പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് തിമ്മാപൂരിലെ എല്‍ എം ഡി പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കരീംനഗര്‍ ജില്ലയിലെ നുസ്തുലപൂരിലെ വീട്ടില്‍നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുനിന്നും മൊബൈല്‍ ഫോണും ലാപ്ടോപും പിടിച്ചെടുത്തു.
അശ്ലീലചിത്രങ്ങള്‍ സ്ഥിരമായി കാണുന്ന റെഡ്ഡി ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍നിന്ന് അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തായിരുന്നു വില്പന നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
പേരും വിലാസവും വെളിപ്പെടുത്താതെ ക്യൂആര്‍ കോഡ് വഴി പണം വാങ്ങിയ ശേഷം ഇവര്‍ക്ക് വീഡിയോകള്‍ അയച്ചുനല്‍കാനായി ടെലഗ്രാമില്‍ ഒരു ഗ്രൂപും ഇയാള്‍ തയാറാക്കിയിരുന്നുവെന്ന് കണ്ടെത്തി. 100 രൂപ പ്രവേശന ഫീസായി നല്കിയാല് ഗ്രൂപില്‍ പ്രവേശനം നല്‍കും. ഇതുവഴി 1000ത്തില്‍ അധികം വീഡിയോകള്‍ ഷെയര്‍ ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.