ഭര്‍ത്താവിനെതിരെ കരീഷ്മ കപൂറിന്റെ സ്ത്രീധനപീഡനക്കേസ്

 


മുംബൈ: (www.kvartha.com 28.02.2016) ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കുമെതിരെ ബോളിവുഡ് താരം കരീഷ്മ കപൂര്‍ സ്ത്രീധനപീഡന പരാതി നല്‍കി. ഡെല്‍ഹിയിലെ വ്യവസായിയായ സഞ്ജയ് കപൂറിനും മാതാവ് റാണി സുരീന്ദര്‍ കപൂറിനുമെതിരെ താരം നല്‍കിയ സ്ത്രീധനപീഡന പരാതിയില്‍ പോലീസ് കേസെടുത്തു. ഒരാഴ്ചമുമ്പാണ് ഖാര്‍ പോലീസില്‍ കരിഷ്മ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. കരിഷ്മയില്‍നിന്ന് കഴിഞ്ഞദിവസം മൊഴിയെടുത്തശേഷമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.

ഭര്‍ത്താവും മാതാവും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പെച്ചെന്നാണ് കരിഷ്മയുടെ പരാതി. രണ്ടു വര്‍ഷം മുമ്പ് ഇരുവരും ബാന്ദ്ര കുടുംബ കോടതിയില്‍ നല്‍കിയ വിവാഹമോചന ഹരജി തീര്‍പ്പാക്കാനിരിക്കെയാണ് ഭര്‍ത്താവിനെതിരെ കരിഷ്മ പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം തന്നെയല്ല; തന്റെ പണമാണ് കരിഷ്മക്ക് ആവശ്യമെന്നും ഭാര്യ എന്നനിലയില്‍ അവര്‍ പരാജയമാണെന്നും സഞ്ജയ് കപൂര്‍ നേരത്തെ കോടതിയില്‍ ആരോപിച്ചിരുന്നു. മക്കളിലൂടെ തന്റെ സമ്പത്തില്‍ അവകാശം സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും സഞ്ജയ് ആരോപിച്ചിരുന്നു. മക്കളായ സമൈറ, കിയാന്‍ എന്നിവരുടെ കസ്റ്റഡിക്കായും ഇരുവരും ഹരജി നല്‍കിയിട്ടുണ്ട്.

അഭിഷേക് ബച്ചനുമായുള്ള വിവാഹ നിശ്ചയത്തില്‍നിന്നും പിന്മാറി ഒരു വര്‍ഷത്തിനുശേഷം 2003ലാണ് കരിഷ്മ സഞ്ജയ് കപൂര്‍ വിവാഹം നടക്കുന്നത്. 2010ല്‍ മകന്‍ കിയാന്‍ പിറന്നതോടെ ഇരുവരും അകന്നു. കരിഷ്മ ഡെല്‍ഹിവിട്ട് മുംബൈയിലെത്തുകയും ചെയ്തു. 2014ല്‍ ഇരുവരും പരസ്പരധാരണയോടെ വിവാഹമോചനത്തിന് ഹരജി നല്‍കി. അഞ്ചു മാസങ്ങള്‍ക്കുശേഷം ഇരുവരും അടുത്തെങ്കിലും ബന്ധത്തില്‍ വീണ്ടും വഷളായി.

കുട്ടികളുടെ പേരിലുള്ള ട്രസ്റ്റിന്റെ പേരിലെ അഭിപ്രായഭിന്നതയെ തുടര്‍ന്നായിരുന്നു ഇത്. അതോടെ, മക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് ഹരജി നല്‍കി. സഞ്ജയ് ജീവിതച്ചെലവ് വഹിക്കുന്നില്ലെന്ന് ആരോപിച്ച് കരിഷ്മയും കോടതിയെ സമീപിച്ചു. എന്നാല്‍ കരിഷ്മ തന്നെ ആസൂത്രിതമായി പിഴിയുകയാണെന്ന് ആരോപിച്ച് സഞ്ജയ് കപൂര്‍ കഴിഞ്ഞ ജനുവരിയില്‍ വീണ്ടും വിവാഹമോചന ഹരജി നല്‍കി. ഈ ഹരജിയില്‍ അടുത്ത വ്യാഴാഴ്ചയാണ് വാദംകേള്‍ക്കുന്നത്.

Also Read:
സര്‍ക്കാര്‍ നയത്തിനെതിരെ പാലിയേറ്റീവ് നഴ്‌സുമാര്‍ പ്രക്ഷോഭത്തിലേക്ക്


ഭര്‍ത്താവിനെതിരെ കരീഷ്മ കപൂറിന്റെ സ്ത്രീധനപീഡനക്കേസ്


Keywords:  Karisma Kapoor Files Dowry Harassment Case Against Sanjay Kapur , Mumbai, Complaint, Children, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia