Arrested | 'നിങ്ങളെ വെടിവയ്ക്കാന്‍ തയ്യാര്‍'; കോണ്‍ഗ്രസ് എംഎല്‍എയോട് ബിജെപി നേതാവ്; പിന്നാലെ അറസ്റ്റും ജാമ്യവും
Nov 14, 2022, 13:33 IST
കലബുറഗി: (www.kvartha.com) കോണ്‍ഗ്രസ് എംഎല്‍എ പ്രിയങ്ക് ഖാര്‍ഗെയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിജെപി നേതാവ് മണികാന്ത് റാത്തോഡിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് താക്കീത് നല്കി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എംഎല്‍എയോട് 'നിങ്ങളെ വെടിവയ്ക്കാന്‍ തയ്യാര്‍' എന്ന പ്രസ്താവന നടത്തിയെന്ന കുറ്റം ചുമത്തിയാണ് റാത്തോഡിനെതിരെ കേസെടുത്തത്. അന്വേഷണത്തില്‍ കലബുറഗി ജില്ലയിലെ ബ്രഹ്മപുര പൊലീസ് ബിജെപി നേതാവിനെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
മണികാന്ത് റാത്തോഡിനെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കലബുറഗിയിലെ പരിപാടികള്‍ തടസപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേരത്തെ, കലബുറഗിയില്‍ കോണ്‍ഗ്രസ് പാര്‍ടി വളരെ സജീവമാണെന്നും ഒരു ബിജെപി നേതാക്കള്‍ക്കും മണ്ഡലത്തില്‍ ഒരിടത്തും സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു. കെപിസിസിയുടെ സോഷ്യല്‍ മീഡിയ ചുമതലയുള്ള പ്രിയങ്ക് ഖാര്‍ഗെയ്ക്ക് മറുപടിയായാണ് മണികണ്ഠ റാത്തോഡ് പ്രസ്താവന നടത്തിയത്.
'നിങ്ങള്‍ (പ്രിയങ്ക് ഖാര്‍ഗെ) എകെ 47 തോക്കുപയോഗിച്ച് ഞങ്ങളെ വെടിവച്ചാല്‍ മരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, കൂടാതെ നിങ്ങളെയും വെടിവച്ചുവീഴ്ത്താന്‍ തയ്യാറാണ്. ഞങ്ങള്‍ ഒരു സൈന്യത്തെപ്പോലെ എല്ലാ സമുദായങ്ങള്‍ക്കും പിന്നില്‍ നില്ക്കുന്നു. ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്. എകെ 47 തോക്കോ രാജ്യ നിര്‍മിത തോക്കോ ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം ഞങ്ങളെ വെടിവയ്ക്കാം', റാത്തോഡിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
പിന്നാലെ ബിജെപി നേതാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുകയും കലബുറഗി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. അതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണ് പ്രിയങ്ക് ഖാര്‍ഗെ. കലബുറഗി ജില്ലയില്‍ ഈ കുടുംബത്തിന് വലിയ സ്വാധീനമുണ്ട്.

Keywords: Latest-News, National, Top-Headlines, Political-News, Politics, Controversy, Congress, BJP, Arrested, Karnataka, Police, Karnataka BJP Leader Arrested, Karnataka BJP leader arrested briefly over 'ready to shoot you' remark.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.