Ticket | യാത്രക്കാര്‍ക്ക് സൗജന്യമായി പോകാം; ബെംഗ്‌ളൂറില്‍ നിന്ന് മൈസൂറിലേക്ക് ബസില്‍ കൊണ്ടുപോവുകയായിരുന്ന തത്തകള്‍ക്ക് 444 രൂപയുടെ ടികറ്റ് മുറിച്ച് കന്‍ഡക്ടര്‍!
Mar 28, 2024, 16:40 IST
ബെംഗ്‌ളൂറു: (KVARTHA) ബെംഗ്‌ളൂറില്‍ നിന്ന് മൈസൂറിലേക്ക് ബസില്‍ കൊണ്ടുപോവുകയായിരുന്ന പക്ഷികള്‍ക്ക് 444 രൂപയുടെ ടികറ്റ് മുറിച്ച് കന്‍ഡക്ടര്‍. ടികറ്റിലെ തീയതി പ്രകാരം കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ബസില്‍വെച്ച് ചൊവ്വാഴ്ച രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
എക്‌സില്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ ടികറ്റ് കാണാം. ഒപ്പം പക്ഷികളുമായി യാത്ര ചെയ്യുന്ന സ്ത്രീയും കൊച്ചുമോളും ബസില്‍ ഇരിക്കുന്നതും കാണാം. അവരുടെ നടുവിലായി ഒരു കൂടില്‍ പക്ഷികളും ഉണ്ട്. അതേസമയം, ഒരു കുട്ടിയുടെ നിരക്കാണ് ഓരോ പക്ഷിക്കും ബസില്‍ ഈടാക്കിയതെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.
യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെയും കൊച്ചുമോളുടെയും കൂടെ നാല് ലവ് ബേര്‍ഡ്‌സാണ് കൂട്ടില്‍ ഉണ്ടായിരുന്നത്. ഒരു ടികറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടികറ്റാണ് കന്‍ഡക്ടര്‍ നല്‍കിയത്. എന്നാല്‍, കര്‍ണാടക സര്‍കാരിന്റെ 'ശക്തി യോജന' പദ്ധതി പ്രകാരം സ്ത്രീക്കും കുട്ടിക്കും ബസില്‍ സൗജന്യമായി യാത്ര ചെയ്യാം. പക്ഷേ, ഇവര്‍ ഒരു കൂടിലാക്കി കൊണ്ടുപോവുകയായിരുന്ന നാല് പക്ഷികള്‍ക്കും കന്‍ഡക്ടര്‍ ടികറ്റ് നല്‍കുകയായിരുന്നു.
സിറ്റി, സബ്അര്‍ബന്‍, റൂറല്‍ റൂടുകള്‍ ഉള്‍പെടെയുള്ള നോണ്‍ എസി ബസുകളില്‍ കെഎസ്ആര്‍ടിസി വളര്‍ത്തുമൃഗങ്ങളെ അനുവദിക്കുന്നുണ്ട്. എന്നാല്‍, കര്‍ണാടക വൈഭവ, രാജഹംസ, നോണ്‍ എസി സ്ലീപര്‍, എയര്‍ കന്‍ഡീഷന്‍ഡ് സര്‍വീസുകള്‍ തുടങ്ങിയ പ്രീമിയം സര്‍വീസുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ അനുവദനീയമല്ല. ഈ ബസുകളില്‍ മുതിര്‍ന്നയാള്‍ക്കുള്ള നിരക്കിന്റെ പകുതിയാണ് വളര്‍ത്തുനായയുടെ ടികറ്റ് നിരക്ക്. നായ്ക്കുട്ടികള്‍, മുയല്‍, പക്ഷികള്‍, പൂച്ചകള്‍ എന്നിവയുടെ നിരക്ക് ഒരു കുട്ടിക്കുള്ള നിരക്കിന്റെ പകുതിയുമാണ്.

Keywords: News, National, National-News, Social-Media-News, Bus Ticket, Travel, Passengers, Free, Karnataka Bus, Conductor, Issues, Rs 444, Ticket, Parrots Travelling, Bengaluru, Mysore, Karnataka Bus Conductor Issues Rs 444 Ticket To Parrots 'Travelling' From Bengaluru to Mysore.చిలుకలకు ₹444 బస్ టికెట్ కొట్టిన కండక్టర్
— Telugu Scribe (@TeluguScribe) March 28, 2024
కర్ణాటక - ఓ మహిళ తన మనవరాలితో కలిసి బెంగళూరు నుంచి మైసూరుకు బస్సులో ప్రయాణించింది. 4 చిలుకలను వెంట తీసుకొచ్చింది. 'శక్తి' పథకంలో భాగంగా వారికి కండక్టర్ ఫ్రీ టికెట్ ఇచ్చాడు కానీ చిలుకలను బాలలుగా పరిగణిస్తూ ₹444 ఛార్జీ వసూలు చేశారు.… pic.twitter.com/WzhVS2NDB6
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.