യെദ്യൂരപ്പ മന്ത്രിസഭയുടെ ഭാവി നിര്‍ണയിക്കുന്ന 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തണുത്ത പ്രതികരണം; ആദ്യ നാല് മണിക്കൂറില്‍ 17.6 ശതമാനം പോളിംഗ്; വോട്ടെടുപ്പ് സമാധാനപരം

 


ബംഗളൂരു: (www.kvartha.com 05.12.2019) യെദ്യൂരപ്പ മന്ത്രിസഭയുടെ ഭാവി നിര്‍ണയിക്കുന്ന 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തണുത്ത പ്രതികരണം. ആദ്യ നാല് മണിക്കൂറില്‍ 17.6 ശതമാനമാണ് പോളിംഗ്. അതേസമയം വോട്ടെടുപ്പ് സമാധാനപരമാണെന്നാണ് വിലയിരുത്തല്‍.

അയോഗ്യരായ 13 വിമത എം എല്‍ എമാര്‍ ഉള്‍പ്പെടെ 165 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് അവസാനിക്കും.

 യെദ്യൂരപ്പ മന്ത്രിസഭയുടെ ഭാവി നിര്‍ണയിക്കുന്ന 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തണുത്ത പ്രതികരണം; ആദ്യ നാല് മണിക്കൂറില്‍ 17.6 ശതമാനം പോളിംഗ്; വോട്ടെടുപ്പ് സമാധാനപരം

37,82,681 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. കോണ്‍ഗ്രസ്, ജെ ഡി എസ് സിറ്റിങ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്, ജെ ഡി എസ് സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 എം എല്‍ എമാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതില്‍ രണ്ടു മണ്ഡലങ്ങളിലേക്കുള്ള തൈരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

മണ്ഡലങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 4185 പോളിങ് സ്റ്റേഷനുകളിലായി 42,500 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോലീസിനോടൊപ്പം കര്‍ണാടക സായുധസേനാംഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ 13 എണ്ണത്തില്‍ കോണ്‍ഗ്രസ്, ജെ ഡി എസ് വിമതരാണ് ബി ജെ പി സ്ഥാനാര്‍ഥികള്‍. കൂറുമാറിയ നേതാക്കളോട് ജനങ്ങളുടെ പ്രതികരണം തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. മൂന്നു മണ്ഡലങ്ങള്‍ ജെ ഡി എസിന്റെ സിറ്റിങ് സീറ്റുകളാണ്.

മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടമാണെങ്കിലും കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാനമത്സരം. ബി ജെ പി നടത്തിയ നാലു സ്വകാര്യ സര്‍വേകളില്‍ ഒന്‍പതുമുതല്‍ 13 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് സൂചനലഭിച്ചത്. ഇതിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്. അതിനാല്‍ മിനി നിയമസഭാ തെരഞ്ഞെടുപ്പായാണ് ഉപതെരഞ്ഞെടുപ്പിനെ പാര്‍ട്ടികള്‍ കാണുന്നത്.

ആറ് സീറ്റെങ്കിലും ജയിച്ചില്ലെങ്കില്‍ യെദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. അതിനിടെ 15 സീറ്റും നേടുമെന്നും സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എന്നാല്‍ വിമതരെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതിന്റെ സൂചനയാണ് കുറഞ്ഞ പോളിംഗ് ശതമാനമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഡിസംബര്‍ ഒമ്പതിനാണ് വോട്ടെണ്ണല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Karnataka By-election : 17.6% Voter Turnout Till 11am; Stakes High for BJP, Bangalore, News, Politics, Karnataka, By-election, Congress, BJP, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia