കര്‍ണാടക തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥികള്‍ക്ക് ഉജ്വല വിജയം

 


മംഗലാപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥികള്‍ക്ക് ഉജ്വല വിജയം. ഉള്ളാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു.ടി. ഖാദര്‍ മൂന്നാം തവണയും തകര്‍പ്പന്‍ വിജയം നേടി. ബി.ജെ.പി.യി.ലെ ചന്ദ്രഹാസ് ഉള്ളാളിനെ 30,650 വോട്ടുകള്‍ക്കാണ് ഖാദര്‍ പരാജയപ്പെടുത്തിയത്. ഉപ്പള പച്ചിലമ്പാറ സ്വദേശിയാണ് ഉപ്പള തുരുത്തി ഖാദര്‍ എന്ന യു.ടി. ഖാദര്‍.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥികള്‍ക്ക് ഉജ്വല വിജയം
N.A Haris

മുസ്‌ലിം സമുദായത്തില്‍പെട്ട 11 സ്ഥാനാര്‍ത്ഥികളടക്കം 15 സ്ഥാനാര്‍ത്ഥികളാണ് ഉള്ളാളില്‍ ഇക്കുറി മത്സര രംഗത്തുണ്ടായിരുന്നത്. 2007 ലാണ് ഖാദറിന്റെ മംഗലാപുരം മണ്ഡലത്തിലെ കന്നിജയം. രണ്ട് തവണയായി ആറു കൊല്ലം അദ്ദേഹം നിയമസഭയെ പ്രതിനിധീകരിച്ചു. പിതാവ് മംഗലാപുരം എം.എല്‍.എയായിരുന്ന യു.ടി. ഫരീദിന്റെ മരണത്തെ തുടര്‍ന്നാണ് ഖാദര്‍ രാഷ്ട്രീയ രംഗത്തിറങ്ങിയതും തുടര്‍ന്ന് എം.എല്‍.എ ആയതും. യു.ടി. ഫരീദ് 1972-2004 കാലഘട്ടങ്ങളില്‍ മൂന്ന് തവണകളിലായി 18 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. പിതാവും മകനും കൂടി ഇതുവരെ മംഗലാപുരം മണ്ഡലത്തെ 24 വര്‍ഷം പ്രതിനിധീകരിച്ചു.

ബാംഗ്ലൂര്‍ ശാന്തി നഗറില്‍ കാസര്‍കോട് കീഴൂര്‍ സ്വദേശിയും ബാംഗ്ലൂരില്‍ താമസക്കാരനുമായ എന്‍.എ. ഹാരിസ് വിജയിച്ചു. കോണ്‍ഗ്രസ് നേതാവും കര്‍ണാടകയിലെ പ്രമുഖ വ്യവസായിയുമായ ഡോ. എന്‍.എ. മുഹമ്മദിന്റെ മകാനാണ്. ശാന്തി നഗറില്‍ ഹാരിസിന്റേത് ഇത് രണ്ടാം വിജയമാണ്. ശാന്തിനഗറില്‍ 2008 ല്‍ ബി.ജെ.പി.യുടെ മല്ലികാര്‍ജ്ജുനയെ 13,000 വോട്ടിന്റെ വ്യത്യാസത്തിലാണ് ഹാരിസ് തോല്‍പിച്ചത്. ബാഗ്ലൂര്‍ സര്‍വ്വഞ്ജ നഗറില്‍ മലയാളിയായ കെ.ജി. ജോര്‍ജും വിജയിച്ചു. ഇത് അഞ്ചാം തവണയാണ് അദ്ദേഹം മത്സരിച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥികള്‍ക്ക് ഉജ്വല വിജയം
U.T Khader

നാല് തവണ വിജയിച്ച കോട്ടയം സ്വദേശിയായ ജോര്‍ജ് ബങ്കാരപ്പ മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്നു. 1985ലും 89ലും ഭാരതി നഗറില്‍ നിന്നാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്.

മുന്‍ കേന്ദ്ര മന്ത്രിയും തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ സി.എം. ഇബ്രാഹിം ഭദ്രാവതി മണ്ഡലത്തില്‍ പരാജയപ്പെട്ടത് മലയാളികഴില്‍ നിരാശ പടര്‍ത്തി. ഭദ്രാവതിയില്‍ ജനതാദള്ളിലെ എം.ജെ. അപ്പാജി 44,099 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ ഇബ്രാഹിമിന് മൂന്നാംസ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. പ്രതിപക്ഷനേതാവ് സിദ്ധ രാമയ്യയുടെ ഇടപെടല്‍ മൂലം അവസാന നിമിഷം സീറ്റ് ലഭിച്ച കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ സി.എം. ഇബ്രാഹിമിന് വിനയായത് വിമത സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യമാണ്. ഇവിടെ സീറ്റ് നല്‍ക്കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച കോണ്‍ഗ്രസ് സിറ്റിംഗ് എം.എല്‍.എ. സംഗമേശ്വര്‍ 34,271 വോട്ട് നേടി രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ ഇബ്രാഹിമിന് 22,329 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.


Keywords:  Mangalore, Election, Malayalees, Congress, MLA, Bangalore, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia