Laxman Savadi | ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി; അവസരം പുതുമുഖങ്ങള്‍ക്ക് മാത്രം, മുതിര്‍ന്ന നേതാക്കളെയെല്ലാം വെട്ടി; മുന്‍ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി രാജിവച്ച് കോണ്‍ഗ്രസിലേക്ക്

 


ബെംഗ്ലൂര്‍: (www.kvartha.com) അടുത്തമാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പല്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി. പുതുമുഖങ്ങള്‍ മാത്രം അവസരം നല്‍കുകയും മുതിര്‍ന്ന നേതാക്കളെ വെട്ടിയതുമാണ് പൊട്ടിത്തെറിക്ക് കാരണം. ഇതില്‍ പ്രതിഷേധിച്ച് മുന്‍ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവഡി ബിജെപിയില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസില്‍ ചേരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്വന്തം തട്ടകമായ ബെളഗാവി അത്തണിയില്‍ സാവഡി വിളിച്ച അനുയായികളുടെ യോഗത്തിലാകും പ്രഖ്യാപനം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സാവഡി ചര്‍ച നടത്തിയിരുന്നു.

മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷടര്‍ സുബ്ബള്ളിയില്‍ റിബലായി മത്സരിക്കുമെന്ന് വ്യക്തമാക്കി. സീറ്റില്ലെന്നുറപ്പായതോടെ ചൊവ്വാഴ്ച മറ്റൊരു ഉപമുഖ്യമന്ത്രിയായ കെ എസ് ഈശ്വരപ്പ രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് അപ്പുറത്ത് കര്‍ണാടക ബിജെപിയിലെ മുഖംമാറ്റത്തിനാണു കേന്ദ്രനേതൃത്വം തുടക്കമിട്ടത്.

ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം പ്രാദേശിക തീരുമാനങ്ങളുമായി മുന്നോട്ടുപോയിരുന്ന മുന്‍മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒന്നടങ്കം വെട്ടിയത് ഇതിന്റെ തുടക്കമാണ്. പുതുമുഖങ്ങള്‍ക്ക് അവസരമെന്ന പേരിലായിരുന്നു ഈ ഒതുക്കല്‍.

ബെളഗാവിയില്‍ നിന്നു 2003 മുതല്‍ 2018വരെ എം എല്‍ എയായിരുന്ന മുന്‍ ഉപമുഖ്യമന്ത്രി ലക്ഷമണ്‍ സാവഡിയാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു പാര്‍ടി വിടുന്നത്. 2019ല്‍ ഓപറേഷന്‍ താമര വഴി പാര്‍ടിയിലെത്തിയ മഹേഷ് കുമ്മത്തള്ളിയാണിവിടെ സ്ഥാനാര്‍ഥി. 2018ല്‍ തന്നെ തോല്‍പ്പിച്ച മഹേഷിന് വീണ്ടും സീറ്റുനല്‍കുന്നതിനെ സാവഡി കടുത്ത രീതിയില്‍ എതിര്‍ത്തിരുന്നു.

ബിഎസ് യെഡിയൂരപ്പയും പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ശക്തമായി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യം മനസിലാക്കിയ സാവഡി കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച നടത്തി. പ്രമുഖ ലിംഗായത്ത് നേതാവായ ലക്ഷ്മണിന്റെ സാന്നിധ്യം മുതല്‍കൂട്ടാവുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ സുബ്ബള്ളിയില്‍ നിന്നു റിബലായി മത്സരിച്ചേക്കുമെന്ന റിപോര്‍ടും പുറത്തുവരുന്നുണ്ട്. ജെപി നഡ്ഡയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാമനിര്‍ദേശ പത്രിക നല്‍കാനാണു തീരുമാനം. സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നു രാംദുര്‍ഗ്, ജയനഗര്‍, ബെളഗാവി നോര്‍ത് എന്നിവിടങ്ങളില്‍ അനുയായികള്‍ തെരുവിലിറങ്ങി. ജയനഗറിലെ സിറ്റിങ് എംഎല്‍എ എന്‍ആര്‍ രമേശിന്റെ അനുയായികള്‍ ബിഎസ് യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജേന്ദ്രയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തിയതും ശ്രദ്ധിക്കപ്പെട്ടു.

Laxman Savadi | ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി; അവസരം പുതുമുഖങ്ങള്‍ക്ക് മാത്രം, മുതിര്‍ന്ന നേതാക്കളെയെല്ലാം വെട്ടി; മുന്‍ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി രാജിവച്ച് കോണ്‍ഗ്രസിലേക്ക്


Keywords: Karnataka Elections 2023: Denied ticket, former Deputy CM Laxman Savadi announces decision to quits BJP, Bengaluru, News, Politics, Assembly Election, Resignation, BJP, Congress, Laxman Savadi, National.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia