SM Krishna | കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞു, പത്മ വിഭൂഷന്‍ എസ് എം കൃഷ്ണ രംഗത്തിറങ്ങാതെ
May 10, 2023, 20:23 IST
മംഗളൂറു: (www.kvartha.com) അരോഗ ദൃഢഗാത്രനായ ഒന്നാം നിര നേതാവ് ജനസേവന മികവിനുള്ള പത്മവിഭൂഷന്‍ പട്ടം നേടി അനങ്ങാതിരിക്കുക എന്നത് അതിശയമാണെങ്കില്‍ അതിനാണ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം സാക്ഷിയായത്. ഇത്തവണ കര്‍ണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിയമസഭ സ്പീകറും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ സ്വയം വിശ്രമത്തിലേക്ക് ഉള്‍വലിഞ്ഞത് വലിയ ചര്‍ചയായില്ല.
നേരത്തെ പ്രഖ്യാപിച്ച പത്മവിഭൂഷന്‍ കഴിഞ്ഞ മാര്‍ച് 22ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങും മുമ്പ് ജനുവരി ഏഴിന് വിരമിക്കല്‍ തീരുമാനം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 'സ്വയം പിന്മാറിയാല്‍ തഴഞ്ഞു എന്ന പരാതിക്ക് പഴുതില്ലല്ലോ.
പെന്‍ഷന്‍ തരുന്ന രീതി ഇല്ലാത്തതിനാല്‍ വിരമിക്കാന്‍ ഹൈകമാന്‍ഡിന്റെ അനുമതിയും വേണ്ട. പിന്നെ, അമ്പതിന്റെ ചുറുചുറുക്ക് തൊണ്ണൂറില്‍ എങ്ങനെ ഉണ്ടാവാനാണ്? '-എങ്ങും തൊടാതെ, എന്നാല്‍ എവിടെയൊക്കെയോ കോറി സോമനഹള്ളി മല്ലയ്യ കൃഷ്ണ പറഞ്ഞു വെച്ചു.
സമപ്രായക്കാരനായ മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൗഡ വാര്‍ധക്യ-രോഗ അലട്ടലുകള്‍ക്കിടയിലും ജെഡിഎസ് പ്രചാരണത്തിന് കര്‍ണാടക മുഴുവനും സഞ്ചരിച്ചപ്പോഴാണ് ബിജെപിയുടെ വേദികളില്‍ നിറയേണ്ട കൃഷ്ണ നിശ്ശബ്ദനായത്.
പത്മവിഭൂഷന്‍ പുരസ്‌കാരത്തിനുള്ള അര്‍ഹതയായി എണ്ണിപ്പറഞ്ഞ കാര്യങ്ങളില്‍ എവിടെയും 2017 മാര്‍ചില്‍ അദ്ദേഹം ചേക്കേറിയ ബിജെപിയിലെ സേവന കാലത്തെക്കുറിച്ച് തരിമ്പും പരാമര്‍ശമില്ല. എക്കാലവും കൃഷ്ണ കോണ്‍ഗ്രസ് ഫ്രെയിമില്‍ ഉണ്ടാവുമെന്ന് കര്‍ണാടക കരുതിയ കാലത്തെ പ്രവര്‍ത്തനങ്ങള്‍.
കര്‍ണാടക സംസ്ഥാനത്തിന്റെ വിവര സാങ്കേതിക വിദ്യ വിസ്മയം ആകാശം തൊട്ട 1999-2004 കാലം സപ്തതി നിറവിലായിരുന്നു മുഖ്യമന്ത്രി എസ് എം കൃഷ്ണ. ഇപ്പോഴത്തെ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഭ്യന്തര മന്ത്രിയായിരുന്ന കൃഷ്ണ മന്ത്രിസഭയില്‍ ഖമറുല്‍ ഇസ്ലാം, റോഷന്‍ ബെയ്ഗ്, നഫീസ് ഫസല്‍, എംഎല്‍ ഉസ്താദ് എന്നിങ്ങനെയുണ്ടായിരുന്ന നാല് അംഗത്വം തുടര്‍ചയില്ലാത്ത മുസ്ലിം പ്രാതിനിധ്യം.
ആ മന്ത്രിസഭയില്‍ ഗ്രാമ വികസന മന്ത്രിയായിരുന്ന ഡികെ ശിവകുമാര്‍ എസ് എം കൃഷ്ണക്ക് എതിര്‍ രാഷ്ട്രീയ ചേരി നയിക്കുന്ന കെപിസിസി അധ്യക്ഷന്‍ അല്ല, പേരമകന്‍ അമര്‍ഥ്യ ഹെഗ്‌ഡെയുടെ ജീവിത പങ്കാളി ഐശ്വര്യയുടെ പിതാവാണ്. 2019 ജുലൈയില്‍ നേത്രാവതി നദിയില്‍ ജീവിതം മുക്കിക്കളഞ്ഞ കഫെ കോഫി ഡേ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടേയും എസ് എം കൃഷ്ണയുടെയും മകള്‍ മാളവിക ഹെഗ്‌ഡെയുടെ മകനാണ് അമര്‍ഥ്യ.
ബിജെപിയില്‍ ചേര്‍ന്ന ശേഷം ആ പാര്‍ടിയുടെ അണിയറയില്‍ കരുത്ത് കാട്ടിയിരുന്നു കൃഷ്ണ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സിനിമ നടന്‍ അംബരീഷിന്റെ വിധവ നടി സുമലതക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചപ്പോള്‍ കൃഷ്ണയാണ് അവരെ മാണ്ട്യ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിര്‍ത്തി ബിജെപി പിന്തുണ ഉറപ്പാക്കിയത്.
മുന്‍ മുഖ്യമന്ത്രി എച് ഡി കുമാര സ്വാമിയുടെ മകന്‍ ജെഡിഎസ് സ്ഥാനാര്‍ഥി നിഖില്‍ കുമാര സ്വാമിയെ 1,25,876 വോടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി സുമലത മാണ്ട്യ എംപിയാവുകയും ചെയ്തു.
അന്ന് പക്ഷെ, രാഷ്ട്രീയാതീത വാത്സല്യം പകരേണ്ട മരുമകള്‍ അരുമയായി അരികില്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന് എതിരെ എന്ത് പറഞ്ഞാലും ഡികെ ശിവകുമാറിന് കൊള്ളുന്ന മുള്ള് അമര്‍ഥ്യ-ഐശ്വര്യ മനസ്സുകളെയാവും നോവിക്കുക.

Keywords: Karnataka elections are over, without Padma Vibhushan SM Krishna entering scene, Mangalore, News, Politics, Karnataka Election, BJP, Congress, Sumalatha, DK Sivakumar, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.