മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷവും നല്‍കി വരുന്ന കാബിനറ്റ് സൗകര്യങ്ങള്‍ ആവശ്യമില്ല; പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് ബിഎസ് യെദിയൂരപ്പ

 



ബെംഗളൂറു: (www.kvartha.com 08.08.2021) മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷവും നല്‍കി വരുന്ന കാബിനറ്റ് സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കര്‍ണാടക സര്‍കാരിന്റെ കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് യെദിയൂരപ്പ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതി. നിലവില്‍, എം എല്‍ എ എന്നതിനപ്പുറം മറ്റൊരു പദവിയും യെദിയൂരപ്പ ഔദ്യോഗികമായി വഹിക്കുന്നില്ല.  

കാബിനറ്റ് റാങ്ക് മന്ത്രിമാര്‍ക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങള്‍ യെദിയൂരപ്പക്കും ലഭ്യമാക്കുമെന്ന് വ്യക്തമാക്കി ശനിയാഴ്ച പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റീഫോംസ് ഉത്തരവ് പുറത്തിറക്കിയിരുന്നു. കാബിനറ്റ് പദവിക്ക് ലഭിക്കുന്ന ശമ്പളം, സര്‍കാര്‍ വാഹനം, ഔദ്യോഗിക താമസം തുടങ്ങിയവ ലഭ്യമാക്കുമെന്നായിരുന്നു ഉത്തരവ്.   

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷവും നല്‍കി വരുന്ന കാബിനറ്റ് സൗകര്യങ്ങള്‍ ആവശ്യമില്ല; പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് ബിഎസ് യെദിയൂരപ്പ


എന്നാല്‍, ഇവ നിരസിച്ച് യെദിയൂരപ്പ മുഖ്യമന്ത്രിക്ക് ഞായറാഴ്ച കത്തെഴുതുകയായിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നുമായിരുന്നു ആവശ്യം.   

ജൂലൈ 28നാണ് യെദിയൂരപ്പയുടെ വിശ്വസ്തന്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം ജൂലൈ 26നാണ് യെദിയൂരപ്പ രാജിവെക്കുന്നത്. സംസ്ഥാന ഭരണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസം തന്നെയായിരുന്നു രാജി. 

Keywords:  News, National, India, Bangalore, BS Yeddyurappa, Ex minister, Minister, Letter, MLA, Karnataka ex-CM BS Yediyurappa offered cabinet-rank facilities, he declines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia