പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി കര്‍ണാടക; പാര്‍ടികളും പൊതുപരിപാടികളും പൂര്‍ണമായും നിരോധിച്ചു
Dec 22, 2021, 10:30 IST
ബംഗ്‌ളൂറു: (www.kvartha.com 22.12.2021) കോവിഡും ഒമിക്രോണും വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി കര്‍ണാടക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആണ് ഇക്കാര്യം അറിയിച്ചത്. പാര്‍ടികളും പൊതുപരിപാടികളും പൂര്‍ണമായും നിരോധിച്ചു. അപാര്‍ട്‌മെന്റുകളിലും പാര്‍ടികള്‍ക്ക് നിരോധനമേര്‍പെടുത്തിയിട്ടുണ്ട്.
റസ്റ്റോറന്റുകളില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനമുണ്ടാകും. എന്നാല്‍ ഡിജെ പോലുള്ള പാര്‍ടികള്‍ പാടില്ല. അതേസമയം തമിഴ്‌നാട്ടിലും പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. തമിഴ്‌നാട്ടില്‍ 31, 1 തീയതികളില്‍ ബീചുകളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
വിനോദസഞ്ചാര മേഖലയായ പുതുച്ചേരിയില്‍ കര്‍ശന നിയന്ത്രണങ്ങളില്ല. എന്നാല്‍ കോവിഡ് പ്രോടോകോള്‍ പാലിയ്ക്കണമെന്നും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാകൂ എന്നും ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അറിയിച്ചു.
Keywords: Karnataka, News, National, New Year, Celebration, Chief Minister, Restriction, Karnataka govt imposes restrictions on New Year celebrations
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.