HC judge reveals | 'ഞാൻ കർഷകന്റെ മകനാണ്, ആരെയും ഭയക്കുന്നില്ല, കൃഷി ചെയ്യാൻ തയ്യാറാണ്'; കേസിനിടെ അപൂർവ വെളിപ്പെടുത്തലുമായി ഹൈകോടതി ജഡ്‌ജ്; സംഭവം ഇങ്ങനെ
Jul 5, 2022, 13:59 IST
ബെംഗ്ളുറു: (www.kvartha.com) കർണാടക അഴിമതി വിരുദ്ധ ബ്യൂറോയിലെ (എസിബി) ഉന്നത ഉദ്യോഗസ്ഥനെ ശാസിച്ച കേസിൽ തനിക്ക് സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് കർണാടക ഹൈകോടതിയിലെ ജസ്റ്റിസ് എച് പി സന്ദേശ് തുറന്ന കോടതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. അഴിമതി വിരുദ്ധ ബ്യൂറോ 'കലക്ഷൻ സെന്ററായി' മാറിയെന്ന് ഒരു കേസിനിടെ ജഡ്‌ജ് പരാമർശിച്ചിരുന്നു. ഇത്തരം ഭീഷണികളെ താൻ ഭയപ്പെടുന്നില്ലെന്നും ജസ്റ്റിസ് പറഞ്ഞു. ബെംഗ്ളുറു സിറ്റി ഡെപ്യൂടി കമീഷനറുടെ ഓഫീസിലെ ഡെപ്യൂടി തഹസിൽദാർ പി എസ് മഹേഷിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് സന്ദേശ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച ബെംഗ്ളുറു സിറ്റി ഡെപ്യൂടി കമീഷനർ ജെ മഞ്ജുനാഥിന്റെ ഓഫീസിൽ വെച്ച് മഹേഷ് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതുമായി ബന്ധപ്പെട്ട കേസ് എച് പി സന്ദേശ് പരിഗണിച്ചിരുന്നു. ജെ മഞ്ജുനാഥിന്റെ നിർദേശപ്രകാരമാണ് താൻ കൈക്കൂലി വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ മഹേഷ് പറഞ്ഞു. എന്നാൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ജെ മഞ്ജുനാഥിന്റെ പേരുണ്ടായിരുന്നില്ല. ഇതേ കേസ് കോടതിയിൽ വാദം കേൾക്കുമ്പോൾ, ജസ്റ്റിസ് സന്ദേശിന്റെ ബെഞ്ച് ഉദ്യോഗസ്ഥരെ ശാസിക്കുകയും ജൂനിയർ ജീവനക്കാരെ പ്രോസിക്യൂട് ചെയ്യുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥരെ രക്ഷിക്കുന്നത് എന്തിനാണെന്ന് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എസിബി 'കലക്ഷൻ സെന്ററായി' മാറിയെന്നും എസിബിയുടെ എഡിജിപി കളങ്കിതനായ ഉദ്യോഗസ്ഥനാണെന്നും ജസ്റ്റിസ് സന്ദേശ് പറഞ്ഞിരുന്നു. ഇതേതുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥനായ ജെ മഞ്ജുനാഥ് അറസ്റ്റിലായി. അതിനുശേഷമാണ് സ്ഥലം മാറ്റ ഭീഷണിയുണ്ടെന്ന് ഇപ്പോൾ സന്ദേശ് വെളിപ്പെടുത്തിയിരിക്കുന്നത്.
'ജനങ്ങളുടെ നന്മയ്ക്കായി ഞാൻ ഇതിന് തയ്യാറാണ്. നിങ്ങളുടെ എസിബി എഡിജിപി ശക്തനായ ആളാണെന്ന് തോന്നുന്നു. ഇത് എന്റെ സഹപ്രവർത്തകനോട് ആരോ പറഞ്ഞിട്ടുണ്ട്, എനിക്കറിയണം. അതിനെക്കുറിച്ച്. സ്ഥലം മാറ്റ ഭീഷണിയുണ്ടെന്ന് ഒരു ജഡ്‌ജ് എന്നെ അറിയിച്ചു. എനിക്ക് ആരെയും പേടിയില്ല. പൂച്ചയ്ക്ക് മണി കെട്ടാൻ തയ്യാറാണ്. ജഡ്‌ജ് ആയതിന് ശേഷം ഞാൻ സ്വത്ത് സമ്പാദിച്ചിട്ടില്ല. സ്ഥാനം നഷ്ടപ്പെട്ടാലും എനിക്ക് പ്രശ്‌നമില്ല. ഞാൻ ഒരു കർഷകന്റെ മകനാണ്. കൃഷി ചെയ്യാൻ തയ്യാറാണ്. ഒരു രാഷ്ട്രീയ പാർടിയിലും അംഗമല്ല. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും പിന്തുടരുന്നില്ല', അദ്ദേഹം വാദം കേൾക്കുന്നതിനിടെ പറഞ്ഞു.

Keywords: Karnataka High Court judge reveals in open court, National,News,Top-Headlines, Bangalore, Karnataka, High Court, Judge, Party, Latest-News, Farm.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.