Found Dead | 4-ാമത് ജനിച്ച കുഞ്ഞും പെണ്ണ്; മനംനൊന്ത 34കാരന്‍ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍; ആത്മഹത്യയെന്ന് ബന്ധുക്കള്‍

 


ബെംഗ്ലൂറു: (www.kvartha.com) നാലാമത് ജനിച്ച കുഞ്ഞും പെണ്ണായതിനെ തുടര്‍ന്നുള്ള മന:പ്രയാസത്തില്‍ 34കാരന്‍ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. ആത്മഹത്യയെന്ന് ബന്ധുക്കള്‍.  ഞായറാഴ്ച പുലര്‍ചെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു.
ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ മനോവിഷമത്തില്‍ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസും സംശയിക്കുന്നത്.

Found Dead | 4-ാമത് ജനിച്ച കുഞ്ഞും പെണ്ണ്; മനംനൊന്ത 34കാരന്‍ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍; ആത്മഹത്യയെന്ന് ബന്ധുക്കള്‍

ബെംഗ്ലൂറില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സെറ്റിഹള്ളിയിലാണ് സംഭവം. ലോകേഷ് എന്ന യുവാവാണ് മരിച്ചത്. ഒന്‍പത് വര്‍ഷം മുന്‍പാണ് ഇയാള്‍ വിവാഹിതനായത്. മൂന്ന് വര്‍ഷം മുന്‍പാണ് ഭാര്യ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച മൂന്ന് കുഞ്ഞുങ്ങളും പെണ്‍കുട്ടികള്‍ ആയതില്‍ ലോകേഷ് നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

തനിക്ക് ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് ലോകേഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഉപദേശത്തിലൂടെ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഇതിനിടെ ലോകേഷിന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായി. ഇതോടെ ആണ്‍കുഞ്ഞിനായുള്ള ലോകേഷിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു.

കഴിഞ്ഞദിവസം ആശുപത്രിയില്‍ വച്ചായിരുന്നു ഭാര്യയുടെ പ്രസവം. എന്നാല്‍ ആണ്‍കുഞ്ഞിനായി കാത്തിരുന്ന ലോകേഷിന്റെ ഭാര്യയ്ക്ക് പിറന്നതാകട്ടെ നാലാമതും പെണ്‍കുഞ്ഞ്. ഇതോടെ, ലോകേഷ് അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ലോകേഷിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

Keywords: Karnataka: Man hangs himself after wife gives birth to fourth girl child, Bangalore, News, Local News, Child, Hang Self, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia