'മരിച്ച സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി 24 വര്‍ഷം അധ്യാപകനായി ജോലി ചെയ്തു'; ഒരാള്‍ അറസ്റ്റില്‍, തട്ടിപ്പ് പൊളിയാന്‍ കാരണമായത് കുടുംബത്തിലുണ്ടായ സ്വത്ത് തര്‍ക്കമെന്ന് പൊലീസ്
Mar 26, 2022, 12:20 IST
മൈസൂര്‍: (www.kvartha.com 26.03.2022) മരിച്ച സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി 24 വര്‍ഷം അധ്യാപകനായി ജോലി ചെയ്തയാളെ അറസ്റ്റ് ചെയ്തതായി പൊലീസ്. മൈസൂര്‍ സ്വദേശി ലക്ഷ്മണ ഗൗഡയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. 24 വര്‍ഷത്തോളം ആര്‍ക്കും പിടികൊടുക്കാതെ നടന്ന തട്ടിപ്പ് പൊളിയാന്‍ കാരണമായത് അടുത്തിടെ കുടുംബത്തിലുണ്ടായ സ്വത്ത് തര്‍ക്കമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച സഹോദരന് ലോകേഷ് ഗൗഡ, ജോലിയില്‍ പ്രവേശിക്കും മുന്‍പു മരിച്ചിരുന്നു. തുടര്‍ന്ന് ലോകേഷിന്റെ സര്ടിഫികറ്റുകളുമായി ലക്ഷ്മണ 1998ല്‍ ജോലിയില്‍ പ്രവേശിച്ചു. സംഭവങ്ങള്‍ വീട്ടുകാര്‍ക്ക് അറിഞ്ഞുകൊണ്ടുള്ളതായിരുന്നു. ഇത്രയും കാലം ആരും തന്നെ ആള്‍മാറാട്ടത്തേക്കുറിച്ച് ഒരു വാക്ക് സംസാരിച്ചില്ല.

പ്രദേശവാസികള്‍ക്കും അയല്‍ക്കാര്‍ക്കും സംശയങ്ങള്‍ തോന്നിയെങ്കിലും പരാതികള്‍ രഹസ്യമായി ഒതുക്കി തീര്‍ക്കുകയായിരുന്നു. എന്നാല്‍ 2019ല്‍ വിവരമറിഞ്ഞ ചില ബന്ധുക്കള്‍ അധ്യാപകന്റെ ബന്ധുക്കളെയും ജീവിച്ചിരിക്കുന്ന ബന്ധുക്കളേയും കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ തഹസില്‍ദാരോട് അധ്യാപകന്റെ കുടുംബം സഹകരിക്കാതിരുന്നതോടെയാണ് ആള്‍മാറാട്ടം പുറത്തുവന്നത്.
Keywords: News, National, Police, Case, Arrest, Arrested, Brother, Teacher, Job, Complaint, Karnataka Man Impersonates Deceased Brother to Serve as Govt School Teacher, Held After 24 Years.
Keywords: News, National, Police, Case, Arrest, Arrested, Brother, Teacher, Job, Complaint, Karnataka Man Impersonates Deceased Brother to Serve as Govt School Teacher, Held After 24 Years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.